
പ്രളയ ദുരന്തം: ജുഡിഷ്യല്‍ അന്വേഷണം അനിവാര്യം
പ്രകൃതി സംഹാരതാണ്ഡവമാടിയ മഹാപ്രളയം സംസ്ഥാനത്തിന്റെ അടിത്തറ തകര്‍ത്താണു കടന്നു പോയത്. ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട അനേകലക്ഷം മനുഷ്യര്‍ ജീവന്‍ മാത്രം കൈയില്‍ പിടിച്ചു ദുരിതാശ്വാസ ക്യാംപുകളിലേക്കൊഴുകി. ഒരായുസുകൊണ്ടു സമ്പാദിച്ചതെല്ലാം ഒറ്റയടിക്കു പ്രളയം വിഴുങ്ങി.
മനുഷ്യ നിര്‍മിതമായ, കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഭരണകൂട നിര്‍മിതമായ ദുരന്തമായിരുന്നു ഇത്. കാര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതിലും സമയോചിതമായി പ്രവര്‍ത്തിക്കുന്നതിലും സര്‍ക്കാര്‍ വരുത്തിയ വന്‍വീഴ്ചയാണതിനു കാരണമായത്.
കനത്ത മഴമൂലം ജൂലൈ അവസാനത്തോടെ തന്നെ കേരളത്തിലെ ഡാമുകള്‍ എല്ലാം ഏറക്കുറെ സംഭരണശേഷിയുടെ പരമാവധിയിലെത്തിയിരുന്നു. ഇതു മനസിലാക്കി ആ ഘട്ടത്തില്‍ത്തന്നെ നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടണമായിരുന്നു. ഇതിനു പകരം മഴ കനത്തപ്പോള്‍ എല്ലാ അണക്കെട്ടുകളും ഒരേ സമയം കൂടിയ അളവില്‍ തുറന്നുവിട്ടു. അതാണു ദുരന്തത്തിനു കാരണമായത്.
അതോടൊപ്പം അന്തര്‍സംസ്ഥാന നദീജലബന്ധങ്ങള്‍ ശരിയായി പരിപാലിക്കുന്നതിലും അവധാനത ഉണ്ടായില്ല. അണക്കെട്ടുകള്‍ തുറക്കുമ്പോഴാവശ്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചില്ല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പതിവുപോലെ ആലസ്യത്തിലായിരുന്നു. സ്ഥിതിഗതി വഷളാകുന്നതു കണ്ടിട്ടും അത് അവലോകനം ചെയ്യാന്‍ ഉന്നതതലയോഗം പോലും നടന്നില്ല. കൃത്യമായ പ്ലാനിങ്ങോടെ ആവശ്യമായ മുന്‍കരുതല്‍ സമയോചിത മെടുത്തിരുന്നെങ്കില്‍ നൂറുകണക്കിനാളുകളുടെ ജീവനും നൂറുക്കണക്കിനു കോടി രൂപയുടെ സ്വത്തം നഷ്ടപ്പെടില്ലായിരുന്നു.
സുരക്ഷാനടപടിയുണ്ടായില്ല
അണക്കെട്ടുകളില്‍ ജലവിതാനമുയരുന്ന സന്ദര്‍ഭങ്ങളില്‍ അതു നിയന്ത്രിക്കുന്നതിനു സംസ്ഥാനത്തിനു ഡാം സുരക്ഷാ അതോറിറ്റിയും ജലനിയന്ത്രണ നടപടിക്രമങ്ങളും നിലവിലുണ്ട്. കേന്ദ്ര ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ഡാം സേഫ്റ്റി നടപടിക്രമങ്ങള്‍ പ്രകാരം പാലിക്കേണ്ട പല മാനദണ്ഡങ്ങളും പാലിക്കാതെയാണു സംസ്ഥാന വൈദ്യുതി ബോര്‍ഡും സര്‍ക്കാരും ഡാമുകള്‍ തുറന്നു വിട്ടത്.
റിസര്‍വോയര്‍ കണ്‍ട്രോള്‍ ഷെഡ്യുള്‍, റിലീസ് പ്രൊസീജിയര്‍, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യുള്‍ എന്നിവ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നത് അതുമൂലമുണ്ടാകുന്ന വെള്ളപ്പൊക്കം മുന്‍കൂട്ടി കണക്കാക്കി അതു നേരിടുതിനാവശ്യമായ മുറിയിപ്പുകള്‍ നല്‍കിയതിനു ശേഷമായിരിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ അവ സൂക്ഷ്മതയോടെ പരിപാലിച്ചു മാത്രമേ അണക്കെട്ടുകള്‍ തുറുന്നവിടുന്നതുപോലെ ജനങ്ങളേയും സ്വത്തിനേയും ബാധിക്കുന്ന ഗൗരവകരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടുള്ളൂ. അവയുടെ നഗ്‌നമായ ലംഘനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.
ഡാമുകള്‍ കൂട്ടത്തോടെ തുറന്നു
ചെറുതോണിക്ക് പുറമേ ഇടമലയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഭൂതത്താന്‍കെട്ട്, പൊന്മുടി, മാട്ടുപ്പെട്ടി, ചെങ്കുളം തുടങ്ങിയ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കേണ്ടി വന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്ക് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടു. ചാലക്കുടി പുഴയില്‍ ആറ് ഡാമുകളാണ് ഒന്നിച്ച് തുറന്നത്. ചാലക്കുടി പുഴയിലെ ഏറ്റവും താഴെത്തെ പെരിങ്ങല്‍ക്കുത്ത് ജൂണ് 10ന് തന്നെ പൂര്‍ണശേഷയില്‍ എത്തിയിരുന്നു. പക്ഷേ ഡാം തുറക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ജൂലായ് 28 മുതല്‍ ഓഗസ്റ്റ് എട്ട് വരെ ഡാം നിറഞ്ഞ് കിടക്കുകയും മഴ കനക്കുകയും ചെയ്‌തെങ്കിലും ജലനിരപ്പ് താഴ്ത്താന്‍ ശ്രമിച്ചില്ല.
ഇതിനിടയില്‍ അപ്പര്‍ ഷോളയാറില്‍ നിന്നും പറമ്പിക്കുളത്ത് നിന്നും തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കി വിട്ടത് പ്രശ്‌നം വഷളാക്കി. തമിഴ്‌നാടുമായി ബന്ധപ്പെട്ട് അത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ല. ജോയിന്റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്റെ ചെയര്‍മാന്‍സ്ഥാനം ഇപ്പോള്‍ കേരളത്തിനാണ്. കേരള ഇറിഗേഷന്‍ ചീഫ് എന്‍ജിനീയറാണ് അതിന്റെ ചെയര്‍മാന്‍. പക്ഷെ തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം ഒഴുക്കുന്നത് തടയുന്നതില്‍ ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ക്കും ഇറിഗേഷന്‍ മന്ത്രിക്കും വലിയ വീഴ്ചയാണുണ്ടായത്. ഒടുവില്‍ പെരിങ്ങല്‍ക്കുത്ത് കര കവിയുകയും ചാലക്കുടി പുഴ ഗതി മാറുകയും ചെയ്യുന്ന ഗുരുതരാവസ്ഥയിലെത്തി.
പമ്പയില്‍ ഒന്‍പത് ഡാമുകളാണ് തുറന്നത്. മൂഴിയാര്‍, കൊച്ചുപമ്പ, സീതത്തോട്, കക്കി, മണിയാര്‍ പെരുന്തേനരുവി തുടങ്ങിയവയും, സീതത്തോട് പ്രദേശത്തെ ചെറിയ ഡാമുകളും തുറന്നു. ഈ ഡാമുകള്‍ നേരത്തെ ക്രമമായി തുറന്ന് വിട്ടിരുന്നെങ്കില്‍ പമ്പാ തീരത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കം ഒഴിവാക്കാമായിരുന്നു. പരമാവധി ലെവലില്‍ എത്തുമ്പോള്‍ ഡാമുകള്‍ തുറക്കുക എന്ന തത്വം മാത്രമാണ് കെ.എസ്.ഇ.ബിയും, ജലവിഭവ വകുപ്പും അനുവര്‍ത്തിച്ചത്. ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും വെള്ളം പൊങ്ങാനുള്ള പ്രധാന കാരണം ഇതാണ്.
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഓഗസ്റ്റ് എട്ടിന് ഒരു മുന്നറിയിപ്പും കൂടാതെ 180 സെ.മി ആയി ഉയര്‍ത്തി. ഇത് മൂലം കല്‍പ്പാത്തി പുഴയിലൂടെയും തോടുകളിലൂടെയും വെള്ളം കുത്തി ഒഴുകി. പാലക്കാട് ടൗണിലേക്ക് പോലും വെള്ളം കയറി. വയനാട്ടിലെ ബാണാസുര സാഗര്‍ സാധാരണ 50 സെ.മി ആണ് തുറക്കാറ്. ഇത്തവണ അത് 230 സെ.മി ആക്കിയതാണ് പ്രളയത്തിന് കാരണമായത്. ആയിരക്കണക്കിന് ആളുകളും വീടുകളുമാണ് വെള്ളത്തിനടിയിലായത്. ജില്ലാ കലക്ടറെ പോലും അറിയിക്കാതെയാണ് ബാണാസുരസാഗര്‍ തുറന്നത്. വാട്‌സാപ്പില്‍ മുന്നറിയിപ്പ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയെന്നാണ് കെ.എസ്. ഇ.ബി ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇങ്ങനെയാണോ നല്‍കേണ്ടത്?
മുന്നറിയിപ്പ് നല്‍കുന്നതില്‍ പൊറുക്കാനാകാത്ത വീഴ്ച
ഇത്രയും ഡാമുകള്‍ തുറന്നു വിടുമ്പോള്‍ പ്രളയം ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണ്ട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിലും അവരെ മാറ്റി പാര്‍പ്പിക്കുന്നതിലും പൊറുക്കാനാകാത്ത വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. 12 ലക്ഷത്തിലേറെ പേരാണ് അഭയാര്‍ഥികളായി ക്യാംപുകളിലെത്തിയത്. ജനങ്ങള്‍ അഞ്ച് ദിവസത്തോളം നരകയാതന അനുഭവിച്ചു. ഇതിന്റെ പൂര്‍ണ ഉത്തരവാദി ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയാണ്.
എല്ലാവിധ മുന്നറിയിപ്പുകളും യഥാസമയം നടത്തി നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ ആവര്‍ത്തിച്ചത്. അത് ശരിയാണെങ്കില്‍ കുറ്റം ജനങ്ങള്‍ക്കാണ്. ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ജനങ്ങള്‍ അവിടെ തന്നെ ഇരുന്നു എന്നാണോ മുഖ്യമന്ത്രി അര്‍ഥമാക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി പറയുന്ന ഈ മുന്നറിയിപ്പുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളിലൊന്നും മുന്നറിയിപ്പുണ്ടായില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ തന്നെ വെള്ളത്തിലായി.
100 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. പക്ഷേ പെരിയാറ്റിലും പമ്പയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെള്ളം കയറി. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം കുതിച്ച് കയറിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ജനങ്ങള്‍ ഓടി രക്ഷപ്പടുകയോ, രണ്ടാം നിലകളിലേക്കും മട്ടുപ്പാവുകളിലേക്കും ഓടിക്കയറുകയോ ആണ് ചെയ്തത്. ചെങ്ങന്നൂരിലും തിരുവല്ലയിലും മറ്റും രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്. അര്‍ധ രാത്രിയില്‍ തലക്ക് മുകളിലേക്ക് വെള്ളം കയറിയെന്നാണ് സി.പി.എം എം.എല്‍. എമാര്‍ തന്നെ പറയുന്നത്.
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ നിര്‍ദേശം പാലിച്ചില്ല
സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ ഗൈഡ് ലൈന്‍ അനുസരിച്ച് ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലിച്ചോ എന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം. 2016ല്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്‍ പുറപ്പെടുവിച്ച ആക്ഷന്‍ പ്ലാനില്‍ ഇതെല്ലാം അക്കമിട്ട് പറയുന്നുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കണം. വെളളപ്പൊക്കം ഉണ്ടാകാവുന്ന സ്ഥലങ്ങളെക്കുറിച്ച് ധാരണ വേണം. എത്ര അളവ് വെള്ളം തുറന്ന് വിടുമ്പോള്‍ ഏതൊക്കെ സ്ഥലത്ത് എത്ര അളവില്‍ വെള്ളം പൊങ്ങും എന്നതിനെക്കുറിച്ചുള്ള കണക്കെടുക്കണം. അത് അടയാളപ്പെടുത്തണം. ദുരിതാശ്വാസ ക്യാംപുകള്‍ എവിടെയൊക്കെ തുറക്കണം. അവിടെ എന്തൊക്കെ സാധാനങ്ങള്‍ വേണം തുടങ്ങി എല്ലാക്കാര്യത്തിലും മുന്നൊരുക്കം നടത്തണം. പ്രത്യേക തരം ശബ്ദം ഉപയോഗിച്ച് അലര്‍ട്ട് സൈറണ്‍ നല്‍കണം. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് റെഡ് അലര്‍ട്ട് വരുന്നത്.
ജനങ്ങളെ ഒഴിപ്പിക്കാനും, പുനരധിവസിപ്പിക്കാനുമുള്ള സമയം നല്‍കിയതിനു ശേഷമേ ഡാമുകള്‍ തുറക്കാവൂ എന്നാണ് നിബന്ധന. റെഡ് അലര്‍ട്ട് നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ ഒഴിപ്പിക്കല്‍ നടന്നിരിക്കണം. ഇങ്ങനെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ശേഷമാണോ ഡാമുകള്‍ തുറന്നത്?
കെ.എസ്.ഇ.ബിയുടെ നിബന്ധനകളും ലംഘിച്ചു
കെ.എസ്.ഇ.ബിയുടെ 1.8.2018ലെ ഉത്തരവില്‍ ഇടുക്കി ഇടമലയാര്‍ പമ്പ കക്കി റിസര്‍ വോയറുകള്‍ നിറയുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍, അതിജാഗ്രത, അതിതീവ്ര ജാഗ്രത നിര്‍ദേശങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഈ ഉത്തരവ് പ്രകാരം സ്വീകരിക്കേണ്ട നടപടികളില്‍ കുറച്ച് കാര്യങ്ങള്‍ ഇടുക്കി ചെറുതോണി ഡാമുകളില്‍ നടപ്പാക്കിയെങ്കിലും മറ്റ് പ്രധാന ഡാമുകളിലൊന്നും സ്വീകരിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം.
രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തില്‍ വീഴ്ച
പ്രളയത്തെത്തുടര്‍ന്നു രക്ഷാപ്രര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും സര്‍ക്കാരിന് വന്‍വീഴ്ചയാണ് സംഭവിച്ചത്. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു എന്നു വിലപിച്ചത് ഭരണപക്ഷ എം.എല്‍.എമാര്‍ തന്നെയായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും സൈന്യവുമാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയും നേതൃത്വം നല്‍കിയത്.
ഓഖി ദുരന്ത ബാധിതര്‍ക്കായി പിരിച്ച 100 കോടി രൂപയില്‍ കേവലം 25 കോടി രൂപ മാത്രമെ ഇതുവരെ ചിലവഴിച്ചിട്ടുള്ളു എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ദുരന്തനിവാരണത്തിലും രക്ഷാപ്രവര്‍ത്തനത്തിലും പ്രശംസനീയമായ സേവനം കാഴ്ച വക്കുന്നതില്‍ കേന്ദ്ര സേനകള്‍ അന്തര്‍ദേശീയ തലത്തിലും പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്. ഇത്തരം അത്യാപത്കരമായ സാഹചര്യങ്ങളില്‍ ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുന്നതിലും ജീവന്‍ രക്ഷിക്കുന്നതിലും വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സേനയ്ക്ക് കഴിയുമായിരുന്നു. യഥാസമയം സൈന്യത്തെ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കാനും ജീവഹാനി കുറയ്ക്കാനും കഴിയുമായിരന്നു.
നാടിനെ ആകമാനം ബാധിച്ച ഈ കെടുതിയില്‍ പ്രതിപക്ഷം രാഷ്ട്രീയം മറന്ന് എല്ലാ പ്രവര്‍ത്തനത്തിലും സര്‍ക്കാരിനോട് സര്‍വ്വാത്മനാ സഹകരിക്കുകയാണുണ്ടായത്.
പ്രത്യാഘാതം ഗുരുതരം
സംസ്ഥാനത്തിന്റെ കാര്‍ഷിക, സാമ്പത്തിക, വ്യാവസായിക, തൊഴില്‍ മേഖലകളില്‍ ഈ ദുരന്തം വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കാന്‍ പോകുത്. 20,000 കോടിയിലധികം നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നതെങ്കിലും യഥാര്‍ഥ നഷ്ടം അതിന്റെ പതിന്‍മടങ്ങാണ്. വീടുകളുടെ പുനര്‍നിര്‍മാണത്തിനും കാര്‍ഷികമേഖലയിലുണ്ടായ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുതിനും വന്‍സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുക. ഒരു ലക്ഷത്തിലധികം വീടുകളെങ്കിലും പുനര്‍നിര്‍മിക്കേണ്ട ഗുരുതരമായ സ്ഥിതിവിശേഷമാണുള്ളത്. ജനങ്ങളുടെ പുനരുദ്ധാരണത്തിനും പുനഃസ്ഥാപനത്തിനും വലിയ ഊന്നല്‍ന്നല്‍കേണ്ടിവരും. വ്യവസായ മേഖലയില്‍ ഉണ്ടാകുന്ന തളര്‍ച്ചയോടൊപ്പം തൊഴില്‍ മേഖലയില്‍ ഉണ്ടാകാന്‍ പോകുന്ന മാന്ദ്യം സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയെ പുറകോട്ടടിക്കും.
ജുഡിഷ്യല്‍ അന്വേഷണം അത്യാവശ്യം
പ്രകൃതിയുടെ സ്വാഭാവികതയെ മാനിച്ചുകൊണ്ടും അതിന് വിഘാതംവരുത്തുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്തുതോല്‍പിച്ചും ഇപ്പോള്‍ ഉണ്ടായ ഈ ദുരന്തത്തെ ഒരു പാഠമായി ഉള്‍ക്കൊണ്ടുകൊണ്ട് സമഗ്രമായ പരിശോധനകളും പരിഹാരക്രിയകളും നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് ഈ ദുരന്തം എങ്ങിനെ വന്നു എന്നതിനെപ്പറ്റി നീതി പൂര്‍വ്വകമായ ഒരു അന്വേഷണം അനിവാര്യമാണ്. ജുഡിഷ്യല്‍ അന്വേഷണത്തിന് മാത്രമേ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ സാധിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• an hour ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• an hour ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 2 hours ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 2 hours ago
ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Kerala
• 3 hours ago
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം
Kerala
• 3 hours ago
മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്
National
• 3 hours ago
വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ
International
• 3 hours ago
മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം
Kerala
• 4 hours ago
വാല്‍പ്പാറയില്‍ പുലിപിടിച്ച നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Kerala
• 5 hours ago
ആർഎസ്എസ് ഭാരതാംബയെ കൈവിടാതെ ഗവർണർ; യോഗ ദിന പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജേന്ദ്ര അർലേക്കർ
Kerala
• 6 hours ago
'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി
Kerala
• 6 hours ago
സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്
Kerala
• 7 hours ago
ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ്
uae
• 7 hours ago
ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്സിൻ കുരിക്കളുടെ ജീവിതയാത്ര
Kerala
• 9 hours ago
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം
Kerala
• 9 hours ago
വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്
Kerala
• 9 hours ago
നിലമ്പൂർ: വൻ വിജയം പ്രതീക്ഷിച്ച് യു.ഡി.എഫ്; ഫലം കോൺഗ്രസ് നേതൃത്വത്തിന് നിർണായകം
Kerala
• 9 hours ago
'മാർഗദീപ'ത്തിലും വിവേചനം; മുസ്ലിം അപേക്ഷകരിൽ 1.56 ലക്ഷം പേരും പുറത്ത്
Domestic-Education
• 9 hours ago
ആണവപദ്ധതി ഉപക്ഷിക്കില്ല, കടുപ്പിച്ച് ഇറാന്; നയതന്ത്രദൗത്യം തുടര്‍ന്ന് യൂറോപ്യന്‍ ശക്തികള്‍; തെഹ്റാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ച് ഇസ്‌റാഈല്‍; ഇറാന് ആക്രമണത്തില്‍ വീണ്ടും വിറച്ച് തെല്‍ അവീവ്
International
• 10 hours ago
എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്
Kerala
• 8 hours ago
അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel
International
• 9 hours ago
വാല്‍പ്പാറയില്‍ പുലി പിടിച്ച നാല് വയസുകാരിയെ കണ്ടെത്താനായില്ല; തിരച്ചില്‍ പുനരാരംഭിച്ചു; കുട്ടിയുടെ വസ്ത്ര ഭാഗം കണ്ടെത്തിയതായി റിപ്പോർട്ട്
Kerala
• 9 hours ago