HOME
DETAILS
MAL
അതിവേഗ റെയില്‍ കാസര്‍കോട് വരെ നീട്ടണം: എ.ഐ.ടി.യു.സി
backup
July 21 2016 | 02:07 AM
കാസര്‍കോട്: അതിവേഗ റെയില്‍ കാസര്‍കോട് വരെ നീട്ടണമെന്ന് എ.ഐ.ടി.യു.സി കാസര്‍കോട് മണ്ഡലം കോഓഡിനേഷന്‍ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലേക്കും എറണാകുളത്തുള്ള ഹൈക്കോടതിയിലേക്കും എത്താന്‍ ഏറ്റവും കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ടി വരുന്നത് വടക്കന്‍ ജില്ലക്കാരായ കാസര്കോടുകാര്ക്കാണെന്നും അതുകൊണ്ട് സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിച്ച് അതിവേഗ റെയില്‍ കണ്ണൂര്‍ വരെ എന്നുള്ളത് മാറ്റി കാസര്‍കോടുവരെ നീട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു.
ടി ചന്ദ്രശേഖരന് അടുക്കം അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ടി കൃഷ്ണന്, സെക്രട്ടറി ബിജു ഉണ്ണിത്താന്, ജില്ലാ എക്സിക്യൂട്ടിവ് അംഗം വി രാജന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."