ആയിരം വീടുകള്‍ക്ക് സഹായം തേടി കെ.പി.സി.സി
തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ കേന്ദ്രസഹായം തേടിയും കെ.പി.സി.സി നിര്‍മിക്കുന്ന 1,000 വീടുകള്‍ക്ക് ആവശ്യമായ സഹായം വിവിധ സംസ്ഥാനങ്ങളിലെ പി.സി.സികള്‍ വഴി ലഭ്യമാക്കാനും കോണ്‍ഗ്രസ് നേതൃത്വം പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സഹായം തേടി.
പ്രളയ ദുരിതബാധിതരെ നേരിട്ട് കാണാന്‍ എത്തിയ രാഹുല്‍ ഗാന്ധി വിശ്രമിക്കാനെത്തിയ ഹോട്ടലില്‍ സന്ദര്‍ശിച്ചാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി, വി.എം സുധീരന്, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, ശൂരനാട് രാജശേഖരന്, ഡോ. ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ കെ. മുരളീധരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥ്, എം. വിന്‍സെന്റ് എന്നിവരടങ്ങിയ സംഘം സഹായം അഭ്യര്‍ഥിച്ചത്.
സഹായിക്കാം എന്നുള്ള മറുപടിയാണ് രാഹുല്‍ ഗാന്ധി നല്‍കിയതെന്ന് പിന്നീട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."