പ്രളയക്കെടുതി: 325 പുതിയ താല്‍ക്കാലിക ആശുപത്രികള്‍
തിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികിത്സാ സംവിധാനം ലഭ്യമാക്കാനുമായി 325 താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനം.
ഈ ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും. മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താല്‍ക്കാലികമായി 30 ദിവസത്തേക്ക് ഈ ആശുപത്രികള്‍ തുടങ്ങുന്നത്. ആലപ്പുഴ ജില്ലയില്‍ 38, പത്തനംതിട്ട ഒന്‍പത്, കോട്ടയം 24, ഇടുക്കി 23, എറണാകുളം 50, തൃശൂര്‍ 43, പാലക്കാട് 49, മലപ്പുറം 47, കോഴിക്കോട് 16, വയനാട് 26 എന്ന കണക്കിനാണ് ആശുപത്രികള്‍ തുടങ്ങുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക.
ഒരു ഡോക്ടറും ഒരു നഴ്
സും ഉണ്ടാകും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് പ്രവര്‍ത്തന സമയം. മെഡിക്കല്‍ കോളജിലെ പി.ജി ഡോക്ടര്‍മാരും മറ്റ് സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിലുണ്ടാവുക. കെ.എം.എസ്.സി.എല്‍ വഴിയായിരിക്കും മരുന്നുകള്‍ ലഭ്യമാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."