യമന്‍ പൗരനെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി വാട്ടര്‍ടാങ്കിലിട്ട സംഭവം; മലയാളി നഴ്‌സിന്റെ വധശിക്ഷയ്ക്ക് സ്റ്റേ
സന്‍ആ: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ(30)യുടെ ശിക്ഷ നടപ്പാക്കുന്നതിന് സ്റ്റേ. യമനിലെ പരമോന്നത നീതിപീഠമായ സുപ്രിം ജുഡീഷ്യല്‍ കൗണ്‍സിലാണ് അപ്പീലില്‍ തീരുമാനമാകുന്നതു വരെ ശിക്ഷ തല്‍ക്കാലത്തേക്ക് സ്‌റ്റേ ചെയ്തത്.
യമന്‍ പൗരനായ തലാല്‍ അബ്ദു മഹ്ദിയെ തന്റെ ക്ലിനിക്കിലെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്ന് കഷണങ്ങളാക്കി വീടിനു മുകളിലെ വാട്ടര്‍ടാങ്കിലിട്ടെന്നാണ് കേസ്. 2017 ജൂലൈ 25നാണ് സംഭവം. പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷപ്രിയയെ വിചാരണയ്ക്കു ശേഷം 2018ലാണ് യമന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
ശാരീരികമായി ഉപദ്രവിക്കുകയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് ആത്മരക്ഷാര്‍ഥമാണ് തലാലിനെ വധിച്ചതെന്നാണ് നിമിഷ കോടതിയില്‍ പറഞ്ഞത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച നഴ്‌സ് ഹനാനിന് യമനിലെ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 2017ലാണ് ഇരുവരും അറസ്റ്റിലായത്.
70 ലക്ഷം രൂപ തലാലിന്റെ കുടുംബത്തിന് നിരതദ്രവ്യം നല്‍കി നിമിഷയെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിന് ഭര്‍ത്താവ് ടോമി തോമസിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവരുകയാണ്. യമനില്‍ സ്വന്തമായി ക്ലിനിക് ആരംഭിക്കാന്‍ തലാലിന്റെ സഹായം തേടിയ നിമിഷയോട് തലാല്‍ വരുമാനത്തില്‍ ഒരു പങ്ക് ചോദിക്കുകയും ഭര്‍ത്താവാണെന്നു പറഞ്ഞ് ഉപദ്രവിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."