മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും
മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിജയം കരസ്ഥമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി ആര് എന്നതാണ് അടുത്ത ചോദ്യം.
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനാണ് മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നതെങ്കിലും നിലവിലെ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെയും എന്‍.സി.പി നേതാവ് അജിത് പവാറും പിന്നാലെയുണ്ട്. ഷിന്‍ഡെക്ക്
മന്ത്രിസഭയില്‍ സുപ്രധാന വകുപ്പ് നല്‍കി ഫട്‌നാവിസിനെ തന്നെ മുഖ്യമന്ത്രിയാക്കാനാണ ആലോചനയെന്നാണ് സൂചന. ഷിന്‍ഡേ വിഭാഗം ശിവസേന 57 സീറ്റുകള്‍ വിജയിച്ചെങ്കിലും വീണ്ടും ഏക്‌നാഥ ഷിന്‍ഡയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിനോട് സംസ്ഥാന ബി.ജെ.പി നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.
ഫലപ്രഖ്യാപനത്തിന് മുമ്പ് തന്നെ സംസ്ഥാന അധ്യക്ഷന്‍ ഉപ മുഖ്യമന്ത്രി ഫട്‌നാവിസ് തന്നെ മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചത് ഇതിന് ഉദാഹരണമാണ്. കൗണ്‍സിലറായും പിന്നീട് നാഗ്പൂരിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും ഒടുവില്‍ മഹാരാഷ്ട്രയുടെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായുമുള്ള ദേവേന്ദ്ര ഫഡ്‌നാവിസിന്റെ രാഷ്ട്രീയ വളര്‍ച്ച സംസ്ഥാന നേതൃത്വം എടുത്ത് കാട്ടുന്നുണ്ട്.
ഇത് ഒന്നിച്ചു നിന്ന് നേടിയ വിജയമാണെന്നും മുഖ്യമന്ത്രി ആര് എന്നത് ഒന്നിച്ചിരുന്ന് തീരുമാനിക്കമെന്നുമാണ് ഷിന്‍ഡെ പ്രതികരിച്ചത്.
മഹായുതി അധികാരത്തില്‍ തിരിച്ചെത്തുന്നതില്‍ 37സീറ്റുകളുള്ള അജിത് പവാര്‍ എന്‍.സി.പി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് പവാര്‍ ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഒരു വിലപേശലിനിറങ്ങിയേക്കുമെന്ന് തന്നെയാണ് സൂചനകള്‍.
എന്നാല്‍ ബിജെപി, ശിവസേന, എന്‍സിപി നേതാക്കള്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന സമവായത്തില്‍ എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയില്ല. ബിജെപിയുടെ ശക്തമായ പ്രകടനം കണക്കിലെടുത്ത്, മുഖ്യമന്ത്രിയുടെ തീരുമാനം ആത്യന്തികമായി തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉള്‍പ്പെടെയുള്ള പാര്‍ട്ടിയുടെ ഉന്നത നേതൃത്വമായിരിക്കും.
After a significant victory in Maharashtra, the question of who will be the next Chief Minister looms large.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."