HOME
DETAILS
MAL
ദാവൂദ് ഇബ്റാഹിമിന് ഡൊമിനിക്കന്‍ പൗരത്വമില്ലെന്ന്
backup
August 30 2020 | 19:08 PM
റോസോ(ഡൊമിനിക്ക): ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയും അധോലോക നായകനുമായ ദാവൂദ് ഇബ്റാഹിം തങ്ങളുടെ പൗരനല്ലെന്ന് കരീബിയന്‍ രാജ്യമായ ഡൊമിനിക്ക.
ദാവൂദ് കറാച്ചിയിലുണ്ടെന്ന വാര്‍ത്ത പാക് സര്‍ക്കാര്‍ നിഷേധിക്കുന്നതിനിടെയാണ് ഡൊമിനിക്കയും ദാവൂദ് രാജ്യത്തുണ്ടെന്ന പ്രചാരണം നിഷേധിച്ചത്.
1993ലെ മുംബൈ ബോംബ് സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാന്‍ ദാവൂദിനെ കൈമാറണമെന്ന് ഇന്ത്യ പലതവണ ആവശ്യപ്പെട്ടെങ്കിലും ദാവൂദ് രാജ്യത്തില്ലെന്ന നിലപാടിലാണ് പാകിസ്താന്. എന്നാല്‍ ദാവൂദ് കറാച്ചിയിലുണ്ടെന്ന് കാണിക്കുന്ന പാകിസ്താന്റെ ഒരു രേഖ അടുത്തിടെ പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."