ജനസംഖ്യാനുപാതിക കണക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം തടവുകാര്‍ ദലിതുകളും ആദിവാസികളും മുസ്‌ലിംകളും
ന്യൂഡല്‍ഹി: ജനസംഖ്യാനുപാതിക കണക്കു പ്രകാരം ഇന്ത്യയില്‍ ജയിലില്‍ക്കിടക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ദലിതുകളും ആദിവാസികളും മുസ്്‌ലിംകളും. മുസ്്‌ലിം തടവുകാരില്‍ ശിക്ഷിക്കപ്പെട്ടവരെക്കാള്‍ വിചാരണത്തടവുകാരാണ്. നാഷണള്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ 2019 വരെയുള്ള തടവുകാരെ സംബന്ധിച്ച് പുറത്തുവിട്ട വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിചാരണ കൂടാതെ മുസ്്‌ലിംകളെ വ്യാപകമായി ജയിലിലിടുന്നെന്നും ആദിവാസികളെയും ദലിതുകളെയും കേസില്‍ കുടുക്കുന്നെന്നുമുള്ള ആക്ഷേപം ശരിവയ്ക്കുന്നതാണ് രേഖ.
ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കിടക്കുന്നവരില്‍ 21.7 ശതമാനമാണ് പട്ടികജാതിക്കാര്‍. ആകെ ജയില്‍ ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. വിചാരണത്തടവുകാരായ പട്ടികജാതിക്കാര്‍ 21 ശതമാനം വരും. 2011ലെ സെന്‍സസ് പ്രകാരം 16.6 ശതമാനമാണ് രാജ്യത്ത് പട്ടികജാതിക്കാരുള്ളത്. ജയിലില്‍ക്കിടക്കുന്നവരുടെ ശതമാനം അതിലുമെത്രയോ കൂടുതലാണ്. ജനസംഖ്യയുടെ 8.6 ശതമാനം മാത്രമുള്ള ആദിവാസി വിഭാഗങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ 13.6 ശതമാനവും വിചാരണത്തടവുകാര്‍ 10.5 ശതമാനവുമാണ്. രാജ്യത്തെ ജനസംഖ്യയുടെ 14.2 ശതമാനം മാത്രമുള്ള മുസ്്‌ലിംകളില്‍ ജയിലില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്നവര്‍ 16.6 ശതമാനവും വിചാരണത്തടവുകാര്‍ 18.7 ശതമാനവുമാണ്.
ഒ.ബി.സി വിഭാഗങ്ങളുടെ കണക്കെടുത്താല്‍ 35 ശതമാനം പേര്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ക്കഴിയുന്നവരും 34 ശതമാനം പേര്‍ വിചാരണകാത്ത് കഴിയുന്നവരുമാണ്. 41 ശതമാനമാണ് രാജ്യത്തെ ജനസംഖ്യയില്‍ ഒ.ബി.സി വിഭാഗങ്ങക്കാര്‍. രാജ്യത്തെ ക്രിമിനല്‍ ജസ്റ്റിസ് സംവിധാനം പാവങ്ങള്‍ക്കെതിരേ മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലിസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് മുന്‍ ചീഫ് ഓഫ് ബ്യൂറോ എന്‍. ആര്‍ വാസന്‍ പറഞ്ഞു. സമ്പന്നര്‍ നല്ല വക്കീലിനെ വച്ച് കേസുകളില്‍ നിന്ന് രക്ഷപ്പെടും. ചെറിയ കേസുകളില്‍ കുടുങ്ങുന്ന പാവപ്പെട്ടവര്‍ ജയിലില്‍ക്കിടക്കേണ്ട സാഹചര്യമുണ്ടാകും. സാമ്പത്തിക തുല്യാവസരമില്ലാത്തതുകൊണ്ടാണ് പാവപ്പെട്ടവര്‍ ചെറിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും വാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."