ലെയ്‌സ് ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി കിസാന്‍ സഭ
ന്യൂഡല്‍ഹി: ചിപ്‌സ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് ഗുജറാത്തിലെ ഒന്‍പത് കര്‍ഷകര്‍ക്കെതിരേ 1.05 കോടി വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെപ്‌സികോയുടെ ലെയ്‌സ് കമ്പനി രജിസ്റ്റര്‍ ചെയ്ത കേസ് നിരുപാധികം പിന്‍വലിക്കുന്നതുവരെ ലെയ്‌സ് ഉള്‍പ്പടെയുള്ള കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ആള്‍ ഇന്ത്യാ കിസാന്‍ സഭ.
കര്‍ഷകരുടെ അവകാശം സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊല്ല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വിള വകഭേദങ്ങളും കര്‍ഷകരുടെ അവകാശങ്ങളും സംരക്ഷിക്കാനുള്ള നിയമത്തിന്റെ വ്യവസ്ഥകള്‍ക്കുവിരുദ്ധമായ കേസാണ് പെപ്‌സി കമ്പനി കര്‍ഷകര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. വിളകള്‍ നശിപ്പിക്കുകയോ അവര്‍ക്ക് മാത്രം വില്‍ക്കുകയോ ചെയ്താല്‍ കര്‍ഷകര്‍ക്കെതിരെയുള്ള കേസ് പിന്‍വലിക്കാമെന്ന നിബന്ധന അംഗീകരിക്കാനാവില്ല. തൊഴിലാളികളും തൊഴിലാളി വിരുദ്ധര്‍ മറുഭാഗത്തുമായി ഭാവിയില്‍ നടക്കേണ്ട ശക്തമായ സമരത്തിന്റെ തുടക്കമായി ഗുജറാത്തിന്റെ മണ്ണ് മാറുകയാണ്. കര്‍ഷക വിരുദ്ധമായ ഈ കരാറുകള്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും തയാറാകണം. എല്ലാ കര്‍ഷക സംഘടനകളും തൊഴിലാളി സംഘടനകളും ശക്തമായ പ്രതിഷേധവുമായി അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."