ഇസ്റാഈലുമായി നയതന്ത്രബന്ധം അറബ് ലോകത്തെ നിയന്ത്രിക്കുന്നതിനെന്ന് ഹമാസ്
ഗസ സിറ്റി: ഇസ്റാഈലുമായി അറബ് രാജ്യങ്ങള്‍ സാധാരണനിലയിലുള്ള ബന്ധം സ്ഥാപിക്കുകയെന്ന ആശയം അറബ് ലോകത്തെ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന് ഹമാസ് മുന്‍ രാഷ്ട്രീയകാര്യ മേധാവി ഖാലിദ് മിശ്അല്‍.
കാംപ് ഡേവിഡ് കരാറോടെ ഈജിപ്തിനെ ഇസ്റാഈലിന് വരുതിയില്‍ നിര്‍ത്താനായി. ഇതാണ് നയതന്ത്രബന്ധം സ്ഥാപിച്ച് അറബ് ലോകത്തെ നിയന്ത്രിക്കാന്‍ പ്രേരണ നല്‍കിയത്.
ഈജിപ്തും ഇസ്റാഈലും 1979ല്‍ വാഷിങ്ടണില്‍ വച്ച് ഒരു കരാറിലൊപ്പിട്ടിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലെ സൈനിക ഏറ്റുമുട്ടലിന് അവസാനമായി. നയതന്ത്രബന്ധം സ്ഥാപിക്കുന്നത് ഇസ്റാഈലിന് മാത്രമേ ഗുണം ചെയ്യൂ. വെസ്റ്റ്ബാങ്കിനെ ഇസ്റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നതും നൂറ്റാണ്ടിന്റെ സമാധാനപദ്ധതിയും ഫലസ്തീനികള്‍ അംഗീകരിക്കില്ലെന്നും മൊറോക്കോ ജസ്റ്റിസ് ആന്‍ഡ് ഡവലപ്മെന്റ് പാര്‍ട്ടിയുടെ യുവജന വിഭാഗം സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരിപാടിയില്‍ ഖാലിദ് മിശ്അല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."