HOME
DETAILS
MAL
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നവരെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്: പിന്നില്‍ ആറ് പേരാണെന്ന് പ്രാഥമിക നിഗമനം
backup
August 31 2020 | 03:08 AM
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൊലപാതക കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞുവെന്ന് റൂറല്‍ എസ്.പി. സംഭവം നടപ്പാക്കിയത് ആറ് പേരാണെന്നാണ് പ്രാഥമിക നിഗമനം. മുന്‍പും വധശ്രമക്കേസില്‍ പ്രതികളായിരുന്നവരാണ് ഈ കൊലപാതകത്തിനും പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വെഞ്ഞാറമ്മൂടില്‍ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും റൂറല്‍ എസ്.പി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെറ്റിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്.
തടഞ്ഞ് നിര്‍ത്തി മുഖത്തും നെഞ്ചിലും വെട്ടുകയാണ് ഇവരെ കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ മിഥിലാജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഹക്കിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പിഐ.എം ആരോപിച്ചു.
ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സൂചനകളാണ് പൊലീസിന് പ്രാഥമികമായി ലഭിച്ചിരിക്കുന്നത്. സ്ഥലത്തെ സിസി ടിവി ക്യാമറകള്‍ തിരിച്ചുവച്ചിരിക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് തൊട്ടടുത്ത കെട്ടിടത്തിലെ സിസി ക്യാമറയാണ് ദിശ മാറ്റി വച്ചിരുന്നത്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസും കരുതുന്നു. അക്രമി സംഘമെത്തിയ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."