HOME
DETAILS
MAL
ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം
backup
August 28 2018 | 18:08 PM
ജക്കാര്‍ത്ത: കഴിഞ്ഞ മാസമുണ്ടായ ശക്തമായ ഭൂകമ്പങ്ങളുടെ കെടുതികള്‍ അവസാനിക്കും മുന്‍പ് ഇന്തോനേഷ്യയില്‍ വീണ്ടും ഭൂചലനം.
കിഴക്കന്‍ ഇന്തോനേഷ്യയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.
ഇന്തോനേഷ്യയിലെ തിമോര്‍ ദ്വീപിലുള്ള കുപാങ് പ്രവിശ്യയിലാണു സംഭവം. എട്ടു കി.മീറ്റര്‍ ആഴത്തിലാണു ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായത്. പ്രകമ്പനം മിനുട്ടുകളോളം നീണ്ടുനിന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ ലൊംബോക്ക് ദ്വീപിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 555 പേര് മരിച്ചിരുന്നു. ആയിരക്കണക്കിനു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."