കഞ്ചിക്കോട്് മേഖലയില്‍ കാട്ടാനകള്‍ കൊന്നത് എട്ടുപേരെ; വനംവകുപ്പ് വാച്ചറെ ആന കൊല്ലുന്നത് ആദ്യം
പാലക്കാട്: കഞ്ചിക്കോട് വേലഞ്ചേരി മലയില്‍ കാട്ടാനകളെ തുരത്തുന്നതിനിടയില്‍ വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ മോഹനനെ ആന കൊന്നതോടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ഈ മേഖലയില്‍ ആനകള്‍ കൊന്നവരുടെ എണ്ണം എട്ടായി. പുതുശേരിയില്‍ നാലും, കഞ്ചിക്കോട് നാലുപേരുമാണ് മരിച്ചത്. ആദ്യമായാണ് ഈപ്രദേശത്ത്്് ഒരു വനംവകുപ്പ്്് വാച്ചറെ ആന കൊല്ലുന്നത്്.
മലയില്‍ നിന്നും കാട്ടാനകള്‍ ഭക്ഷണം തേടി നാട്ടില്‍ ഇറങ്ങി ജനവാസ മേഖലകളിലേക്ക് എത്തുന്നത് പതിവായി. താഴെയുള്ള മാവ്,വാഴ,പച്ചക്കറി,കരിമ്പ്കൃഷി എന്നിവയൊക്കെ തിന്നാനാണ് ആനകള്‍ എത്തുന്നത്. രാത്രി കാലങ്ങളില്‍ ആനകള്‍ വിഹരിക്കുന്നതിനാല്‍ ഇപ്രദേശത്ത് നാട്ടുകാര്‍ സന്ധ്യ കഴിഞ്ഞാല്‍ പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. ദിവസങ്ങളായി വല്ലടിയിലെ മുപ്പതേക്കറില്‍ പരന്ന് കിടക്കുന്ന മാവിന്‍ തോട്ടത്തില്‍ മാങ്ങകള്‍ തിന്നാനെത്തുന്ന രണ്ട് ആനകളെ തുരത്താനാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വല്ലടിയില്‍ ഇന്നലെ എത്തിയത്. അവിടെ ആനകളെ കാണാത്തതിനെ തുടര്‍ന്ന് കുറച്ചു അകലെയുള്ള വേലഞ്ചേരി മലയിലേക്ക് പോയത്. അവിടെ ഉച്ചവരെ തെരഞ്ഞശേഷം മലയിറങ്ങാന്‍ തുടങ്ങുമ്പോഴാണ് കാട്ടാനകളെ കണ്ടത്. ഉടനെ തന്നെ വാച്ചര്‍മാര്‍ പടക്കം പൊട്ടിച്ചു ഓടിക്കാന്‍ ശ്രമിച്ചെങ്കിലും, ആനകള്‍ സംഘത്തിന്റെ നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന്്് എല്ലാവരും പലവഴിക്ക് ചിതറി ഓടി. മോഹനന്‍ താഴെ വീഴുകയായിരുന്നു.
അടുത്തെത്തിയ ആനകളിലൊന്ന് ഇയ്യാളുടെ ഇടുപ്പിലും വയറിലും ചവിട്ടുകയായിരുന്നു. ചിതറിയോടിയ സംഘം താഴെ എത്തിയശേഷം ഒന്നിച്ചപ്പോള്‍ മോഹനനെ കണ്ടില്ല. തുടര്‍ന്ന് നാട്ടുകാരുമായി ചേര്‍ന്ന് മലയിലെത്തിയപ്പോഴാണ് മോഹനനെ ആന ചവിട്ടിയ നിലയില്‍ കണ്ടത് ഉടനെ വനംവകുപ്പ് ജീപ്പില്‍ കഞ്ചിക്കോട് എത്തിച്ചു് അവിടന്ന് ആംബുലന്‍സില്‍ ജില്ലാശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഫോറസ്‌ററ് ഉദ്യോഗസ്ഥരായ ഉണ്ണികൃഷ്ണന്‍, മാര്‍ട്ടിന്‍ എന്നിവരോടോപ്പാണ് ആനകളെ ഓടിക്കാന്‍ വാച്ചര്‍മാരായ മോഹനന്‍, വിശ്വനാഥന്‍, ശശി തുടങ്ങിയവരും രാവിലെ ഒന്‍പത് മണിക്ക്്് വല്ലടി ഭാഗത്തു് തിരച്ചില്‍ തുടങ്ങിയത് . ഉച്ചക്ക് ഒന്നരയോടെയാണ് ആനകള്‍ ആക്രമിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി നോക്കി വരികയായിരുന്നു മോഹനന്‍. കാടിനകത്തു് ആനകള്‍ക്ക് തീറ്റ കിട്ടാതാവുന്നതാണ് നാടിറങ്ങാന്‍ കാരണം. ഈ മേഖലയില്‍ വേട്ട സംഘങ്ങള്‍ തമ്പടിക്കുന്നതായും പറയുന്നുണ്ട്. കാട്ടാനകളുടെ അക്രമത്തില്‍ മരിക്കുന്നവര്‍ക്ക് വനംവകുപ്പ് സഹായം ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. കാട്ടാന ഓടിച്ചതിനെ തുടര്‍ന്ന് താഴെ വീണു്്് വാച്ചര്‍മാരായ ശശി ,വിശ്വനാഥന്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട.് ഇവര്‍ ജില്ലാശുപത്രിയില്‍ ചികിത്സയിലാണ.് മോഹനന്റെ മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോസ്‌റ്‌മോര്‍ട്ടം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."