സഹായഹസ്തവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍
കാക്കനാട്: കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ആന്ധ്രയിലെ അരി വ്യാപാരികള്‍. 144 മെട്രിക് ടണ്‍ അരി, പതിനായിരം പുതപ്പുകള്‍, 2.5 ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ എന്നിങ്ങനെ 55 ലക്ഷം രൂപയുടെ സഹായ വസ്തുക്കളുമായാണ് അരി വ്യാപാരികളുടെ 10 പേരടങ്ങുന്ന സംഘം എത്തിയത്. തൃക്കാക്കര കമ്യൂണിറ്റിഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററില്‍ എറണാകുളം ജില്ലാകലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള ഇവരെ സ്വീകരിച്ചു. ആന്ധ്രയിലെ കാക്കിനഡ തുറമുഖം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണിവര്‍.
പുതപ്പുകളും വസ്ത്രങ്ങളും ഇടുക്കി, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളില്‍ വിതരണം ചെയ്യുവാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. സഹായത്തിന് പുറമേ മൂന്നുദിവസം സന്നദ്ധ സേവനത്തിനും തയാറായാണ് വിനോദ് അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയിരിക്കുന്നത്.
ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശമനുസരിച്ച് ഇവര്‍ സേവനമനുഷ്ഠിക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ സജ്ജമാണെന്നും ഇവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."