പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലം: തമ്പാനൂര്‍ രവി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ പോളിങ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലമാണെന്ന് മണ്ഡലത്തിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ രവി. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2009 ലെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആവര്‍ത്തനമായിരിക്കും ഇത്തവണ. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് മികച്ച ഭൂരിപക്ഷം നേടും. യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരെ വ്യാജപ്രാരണങ്ങള്‍ നടത്തിയിട്ടും തലസ്ഥാനത്തെ പ്രബുദ്ധരായ വോട്ടര്‍മാര്‍ അതെല്ലാം തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് ഉയര്‍ന്ന പോളിങ് ശതമാനം. തുടക്കം മുതല്‍ ശശി തരൂരിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് ബി.ജെ.പിയും സി.പി.എമ്മും ശ്രമിച്ചതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
പല ബൂത്തൂകളിലും വോട്ടിങ്‌യന്ത്രത്തെ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപം വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കകള്‍ക്കിടവരുത്തി. ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മിഷനും വീഴ്ചയുണ്ടായി. വോട്ടിങ് യന്ത്രത്തിലേയും െ
തരഞ്ഞെടുപ്പ് നടത്തിപ്പിലേയും പാളിച്ച കാരണം വിവിധ ബൂത്തുകളിലും നിശ്ചിത സമയത്തിനു ശേഷവും നീണ്ട നിര പ്രകടമായി. ഓരോ പോളിങ് സ്റ്റേഷനുകളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ ക്രമീകരണം നടത്തിയിരുന്നുവെങ്കില്‍ വോട്ടിങ് വേഗതയിലാക്കി പോളിങ് ശതമാനം കൂടുതല്‍ ഉയര്‍ത്താന്‍ കഴിയുമായിരുന്നുവെന്നും തമ്പാനൂര്‍ രവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."