മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും; വായ്പയെടുത്തവര്‍ക്ക് അധിക പലിശഭാരം കൂടി
ആലപ്പുഴ: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിവിധ വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക്് അനുവദിച്ചിരുന്ന ആറു മാസത്തെ മൊറട്ടോറിയം കാലാവധി ഇന്ന് അവസാനിക്കും.
നാളെ മുതല്‍ വായ്പയെടുത്തവര്‍ തിരിച്ചടവ്് നല്‍കിത്തുടങ്ങണം. മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് വായ്പ തിരിച്ചടക്കേണ്ട സാഹചര്യത്തിലാണ് ഇടപാടുകാര്‍.
റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം ആറുമാസത്തെ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് രണ്ടു ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ക്ക് ലഭിക്കേണ്ടത്.
ഇക്കാര്യത്തിലുള്ള സുപ്രിം കോടതി വിധിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ് വായ്പയെടുത്തവര്‍. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച മൊറട്ടോറിയം അവസാനിപ്പിക്കുന്നതിനോട് വ്യാപര വ്യവസായ മേഖലയ്ക്ക് യോജിപ്പില്ല.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വ്യവസായ,വാണിജ്യ മേഖലയ്ക്ക് പഴയ അവസ്ഥയിലേക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വായ്പാ ഇളവുകള്‍ അനിവാര്യമാണെന്നാണ് വ്യവസായ വാണിജ്യ മേഖലയിലുള്ളവര്‍ ആവശ്യപ്പെടുന്നത്.
പലിശരഹിത മൊറട്ടോറിയമാണ് രാജ്യത്തെ ജനങ്ങളും സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെട്ടെതെങ്കിലും കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും അത് അംഗീകരിച്ചിട്ടില്ല. മൊറട്ടോറിയം കാലയളവിലെ പലിശയും കൂട്ടുപലിശയും ഈടാക്കുന്നത് ചോദ്യം ചെയ്തു സുപ്രിം കോടതിയില്‍ നല്‍കിയ കേസ് നാളെ പരിഗണിക്കും. ഇടപാടുകാര്‍ക്ക് ഇളവ് നല്‍കാന്‍ മടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞ ദിവസം സുപ്രിംകോടതി വിമര്‍ശിക്കുകയും ചെയ്തു.
മൊറട്ടോറിയം തുടരുന്നത് ബാങ്കുകള്‍ക്ക് കൂടുതല്‍ ബാധ്യത സൃഷ്ടിക്കുമെന്നും ഇടപാടുകാര്‍ വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തുന്നത് വര്‍ധിക്കുമെന്നുമാണ് റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്.
മൊറട്ടോറിയം കാലയളവ് 2021 ഡിസംബര്‍ 31 വരെ നീട്ടണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഇന്നലെയാണ്. എന്നാല്‍ സംസ്ഥാന ബാങ്കേഴ്‌സ് സമിതി മെറോട്ടോറിയം നീട്ടാന്‍ ആവശ്യപ്പെട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."