HOME
DETAILS

ഹജ്ജ് 2016: ആരോഗ്യ സേവന രംഗത്ത് വിപുലമായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു

  
backup
July 21 2016 | 16:07 PM

hajj-2016-health

മക്ക: ഈ വര്‍ഷത്തെ ഹജ്ജിനു മുന്നോടിയായി മക്കയിലും പരിസരങ്ങളിലും ആരോഗ്യ സേവന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് വിപുലമായ സംവിധാനങ്ങള്‍ ഒരുക്കുന്നത്.

ഹജ്ജിനു മുന്നോടിയായി ആരോഗ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം ആദ്യമായി ഇസംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തും. വിവിധ ക്യാംപയിനുകളും മറ്റു ഉദ്‌ബോധനങ്ങളും ഇലക്ട്രോണിക്‌സ് ചാനലുകള്‍ വഴി ശക്തിപ്പെടുത്തും. ഇതിനുള്ള പദ്ധതികള്‍ക്ക് ആരോഗ്യ മന്ത്രാലയ ഹജ്ജ് ഉംറ കമ്മിറ്റി ചെയര്‍മാന്‍ ഡോ: ഹുസൈന്‍ ഗന്നാമിന്റെ നേതൃത്വത്തില്‍ റിയാദിലെ ആസ്ഥാനത്ത് ചേര്‍ന്ന യോഗം രൂപം നല്‍കി.

വിവിധ ഹജ് വകുപ്പ്, മക്കയിലെയും മദീനയിലെയും ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി, കിംഗ് അബ്ദുള്ള മെഡിക്കല്‍ സിറ്റി എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

സൂര്യഘാതം, മെര്‍സ് കൊറോണ വൈറസ്, ഹാജിമാരില്‍ പൊതുവെ കാണപ്പെടുന്ന വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍, തുടങ്ങി വിവിധ രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണമാണ് നടത്തുക.

ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, ആസ്തമ, സന്ധിവാതം, മൈഗ്രൈന്‍, അപസ്മാരം, തൊലിപ്പുറത്തെ രോഗങ്ങള്‍, മാനസിക പ്രശ്‌നങള്‍, ഗ്യാസ് ട്രബിള്‍ അള്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ മരുന്നുപയോഗിച്ച് നിയന്ത്രിക്കാന്‍ ഹാജിമാര്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി.

കൂടാതെ ഈ വര്‍ഷം മക്കയിലെ പ്രധാന മൂന്നു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു അത്യാഹിത കമ്മിറ്റി രൂപീകരിക്കും. സെന്‍ട്രല്‍ റീജിയണ്‍, അറഫ, മിന, മുസ്ദലിഫ എന്നീ കേന്ദ്രങ്ങള്‍ സംയോജിപ്പിച്ച്, മക്ക എന്നീ മൂന്നു കേന്ദ്രങ്ങളാക്കി തിരിച്ചാണ് പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുന്നത്. ഇവിടങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെയും നിയമിക്കും.


ഐ സി യു, ഡയാലിസിസ് സെന്റര്‍, എന്‍ഡോസ്‌കോപി സെന്റര്‍, ഓപണ്‍ ഹൃദയ ശസ്ത്രക്രിയ സെന്റര്‍ തുടങ്ങി അത്യാധുനിക സംവിധാനത്തിലുള്ള സജീകരണങ്ങളുമായി എല്ലാ വര്‍ഷവും 22000 ത്തിലധികം മെഡിക്കല്‍ വിദഗ്ധരെയാണ് ഹജ്ജ് സമയത്ത് റിക്രൂട് ചെയ്യുന്നത്. ഹജിനെത്തുന്നവര്‍ എടുക്കേണ്ട വാക്‌സിനുകള്‍ എടുത്തിട്ടുണ്ടോയെന്നു ഉറപ്പു വരുത്താന്‍ രാജ്യത്തേക്കുള്ള ഹാജിമാരുടെ പ്രവേശന കവാടത്തില്‍ വിപുലമായ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികള്‍ക്കും ഇനി ആദായനികുതി; ഒമാനില്‍ നിയമനിര്‍മാണം അവസാന ഘട്ടത്തില്‍

oman
  •  a month ago
No Image

ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് തേടി ആർവൈഎഫ്

Kerala
  •  a month ago
No Image

ചേലക്കര ഉപതെരഞ്ഞെടുപ്പ്; നവംബർ 11 മുതൽ 13 വരെ നിയോജക മണ്ഡലത്തിൽ ഡ്രൈ ഡേ

Kerala
  •  a month ago
No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago