ഖത്തറിലെ സ്കൂളുകൾ തുറക്കുന്നു; ആദ്യത്തെ രണ്ടാഴ്ച ഹാജർ പരിഗണിക്കില്ല
ദോഹ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ഖത്തറിലെ സ്‌കൂളുകള്‍ മാസങ്ങള്‍ക്കു ശേഷം ഇന്നുമുതല്‍ വീണ്ടും തുറന്നുപ്രവര്‍ത്തിക്കും. ആദ്യത്തെ രണ്ടാഴ്ച്ച കുട്ടികള്‍ ഹാജരാവാത്തത് പരിഗണിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഇബ്‌റാഹിം അല്‍ നുഐമി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് സമയം അനുവദിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നലെ അവസാനിച്ച രണ്ടാം റൗണ്ട് പരീക്ഷയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് ആര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടില്ലെന്ന് ഡോ. അല്‍ നുഐമി പറഞ്ഞു. ഖത്തറിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച്‌കൊണ്ട് വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.കുട്
പുതിയ അധ്യയന വര്‍ഷം ലുസൈല്‍ യൂനിവേഴ്‌സിറ്റി തുറന്നു പ്രവര്‍ത്തനമാരംഭിക്കും. 800ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കാനെത്തുക. ലിവര്‍ പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്‌സിറ്റിയുടെ ശാഖയും ഖത്തറില്‍ ആരംഭിക്കും.
2020-21 വിദ്യാഭ്യാസ വര്‍ഷം 3,40,000 വിദ്യാര്‍ഥികളാണ് ഖത്തറിലെ പൊതു, സ്വകാര്യ വിദ്യാലയങ്ങളില്‍ എത്തുക. അഞ്ച് പുതിയ സര്‍ക്കാര്‍ സ്‌കളുകളും 13 സ്വകാര്യ സ്‌കൂളുകളും കിന്റര്‍ ഗാര്‍ട്ടനുകളുമാണ് രാജ്യത്ത് പുതുതായി ആരംഭിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 283 ആയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 334 ആയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."