ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന നിലയില്‍
മുക്കം: ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് അസ്വാഭാവികമായി താഴ്ന്ന നിലയില്‍. പുഴകളിലെയും കിണറുകളിലെയും ജലനിരപ്പാണ് വേനല്‍ക്കാലത്തിന് സമാനമായ രീതിയില്‍ താഴ്ന്നത്. ഇത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്.
അന്തരീക്ഷ താപനിലയും ക്രമാതീതമായി വര്‍ധിച്ചതായി ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ അനുഭവപ്പെട്ട നൂറ്റാണ്ടിലെ പ്രളയം നടന്ന് ദിവസങ്ങള്‍ക്കു ശേഷം കാലാവസ്ഥയും അന്തരീക്ഷവും ഇത്രയും വ്യത്യസ്തമായ രീതിയില്‍ പ്രകടമാകുന്നത് പരിസ്ഥിതി പ്രവര്‍ത്തകരെയും അമ്പരപ്പിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ കെടുതികള്‍ രൂക്ഷമായ രീതിയില്‍ അനുഭവപ്പെടാന്‍ തുടങ്ങിയതിന്റെ തുടക്കമാണിതെന്ന് വിവിധ പരിസ്ഥിതി വാദികള്‍ അവകാശപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഉഷ്ണക്കാറ്റ് വീശുന്നതാണ് ഈയൊരു പ്രതിഭാസത്തിന് കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്. അറബിക്കടലില്‍ ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട സൈക്ലോണിക് സര്‍കുലേഷന്‍ ദുര്‍ബലപ്പെട്ടതോടെയാണ് ശക്തമായ മഴക്കുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ലാതായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."