HOME
DETAILS

ഓണവിപണി വിഷവിമുക്തമാക്കാന്‍ പ്രത്യേക സ്‌ക്വാഡുകള്‍

  
backup
July 21 2016 | 18:07 PM

%e0%b4%93%e0%b4%a3%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95

മലപ്പുറം: ഓണക്കാലത്ത് വിഷവിമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ തലങ്ങളില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന നടത്തും.  പച്ചക്കറി ഉല്‍പ്പാദന, മൊത്തവിതരണ കേന്ദ്രങ്ങളിലാണ് പരിശോധന ശക്തമാക്കുന്നത്.

ഇവിടങ്ങളില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലബോറട്ടറികളിലും  കാര്‍ഷിക സര്‍വകലാശാലയുടെ ലാബിലും പരിശോധിക്കും. ഓണവിപണിയിലെ പരിശോധന ഓഗസ്റ്റ് 15ന് ആരംഭിച്ച്  ഓണവിപണികള്‍ അവസാനിക്കുന്നതുവരെ നിശ്ചിത ഇടവേളകളില്‍ തുടരണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവ്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണ് ഓണക്കാലത്ത് കേരളത്തിലേക്ക് കൂടുതല്‍ പച്ചക്കറികളെത്തുന്നത്.

 ഇവയില്‍  വെണ്ടക്ക, വഴുതന, കാരറ്റ്, കോളിഫ്‌ളവര്‍, മല്ലിയില, കറിവേപ്പില തുടങ്ങിയവയില്‍  വിഷാംശം കൂടുലുള്ളതെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും  യാതൊരു നിയന്ത്രണവുമില്ലാതെയാണ് കര്‍ഷകര്‍ കീടനാശിനി ഉപയോഗിക്കുന്നത്. കീടങ്ങളെ തുരത്താന്‍ വിളകളില്‍  രണ്ടും മൂന്നും തവണ അവര്‍ കീടനാശിനി തളിക്കുന്നുണ്ട്.

അതേസമയം, കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഈ ഓണക്കാലത്ത് 85,000 ടണ്‍ വിഷരഹിത പച്ചക്കറി വിപണിയിലെത്തിക്കുമെന്നും ഇതിനായി 15,000 ഹെക്ടര്‍ സ്ഥലത്ത് ഓണസമൃദ്ധി പദ്ധതിയില്‍ പച്ചക്കറി കൃഷി നടത്തുമെന്നും കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  a minute ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  26 minutes ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  32 minutes ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  an hour ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  an hour ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  an hour ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  2 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  2 hours ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  3 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago