ഗോഡ്‌സെ ആര്‍.എസ്.എസ് തന്നെയെന്ന് ഹിന്ദു മഹാസഭ
മീററ്റ്: രാഷ്ട്രപിതാവ് മഹാത്മജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെ ആര്‍.എസ്.എസ് തന്നെയെന്ന് ഹിന്ദു മഹാസഭ. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ തെറ്റില്ലെന്നും സഭ വെളിപ്പെടുത്തി.
നല്ല കാര്യം ചെയ്ത ഗോഡ്‌സെയെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആര്‍.എസ്.എസ് തള്ളിപ്പറയരുതെന്ന ഉപദേശവും അവര്‍ നല്‍കി. ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സെ തീരുമാനിച്ച സമയത്ത് ആര്‍.എസ്.എസും ഹിന്ദു മഹാസഭയും ഒരുമിച്ചുണ്ടായിരുന്നെന്നും ഹിന്ദു മഹാസഭ കൂട്ടിച്ചേര്‍ത്തു. ഗോഡ്‌സെയെ ഇപ്പോള്‍ ആര്‍.എസ്.എസ് തള്ളിപ്പറയുന്നതില്‍ സങ്കടമുണ്ടെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.
മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് ആണെന്ന് പ്രസ്താവിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഹിന്ദു മഹാസഭയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."