ലാവ്ലിന് കേസ് ഉചിതമായ ബെഞ്ചില്‍ 21ന് ലിസ്റ്റ് ചെയ്യാന്‍ കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ലാവ്ലിന് കേസ് സെപ്റ്റംബര്‍ 21ന് ഉചിതമായ ബെഞ്ച് മുന്‍പാകെ ലിസ്റ്റ് ചെയ്യാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിലുണ്ടായിരുന്ന കേസ് തിങ്കളാഴ്ച ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയാണ് എത്തിയത്. ഈ കേസ് എങ്ങനെ ഇവിടെയെത്തിയെന്നും ജസ്റ്റിസ് ലളിത് ചോദിച്ചു. വിശദമായി വാദം കേള്‍ക്കേണ്ട കേസായതിനാല്‍ സുപ്രിം കോടതിയില്‍ നേരിട്ട് വാദം കേള്‍ക്കല്‍ ആരംഭിച്ചശേഷമേ പരിഗണിക്കാവൂവെന്നു ചൂണ്ടിക്കാട്ടി പ്രതികളിലൊരാളായ ആര്.ശിവദാസന്‍ കത്ത് നല്‍കിയിരുന്നു.
ശിവദാസന്റെ അപേക്ഷയെ ആരും എതിര്‍ത്തില്ല. പതിനൊന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാവ്ലിന് കേസ് തിങ്കളാഴ്ച സുപ്രിം കോടതി ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. 2017 ഒക്ടോബര്‍ മുതല്‍ 18 തവണയാണ് ലാവ്ലിന് കേസ് സുപ്രിം കോടതിക്ക് മുന്നിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."