സുപ്രഭാതം കാംപയിന്‍ വിജയിപ്പിക്കുക: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
ചേളാരി: മാധ്യമരംഗത്ത് നിസ്തുല വെളിച്ചമായി നിലകൊണ്ട സുപ്രഭാതത്തിന്റെ ഏഴാം വാര്‍ഷികവും പ്രചരണ കാംപയിനും വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍.
പ്രതിസന്ധികളുടെ ലോകത്ത് സമൂഹത്തെ മുന്നോട്ടുനയിക്കാനുള്ള ഉത്തരവാദിത്തം മാധ്യമങ്ങള്‍ക്കുണ്ടെന്നും അക്കാര്യത്തില്‍ സുപ്രഭാതം പൂര്‍ണ വിജയം നേടിയെന്നും യോഗം വിലയിരുത്തി.
പത്രത്തിന്റെ ഏഴാം വാര്‍ഷിക കാംപയിനോടനുബന്ധിച്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഉദ്ഘാടനം ട്രഷറര്‍ മാണിയൂര്‍ എം. അഹ്മദ് മുസ്‌ലിയാരെ വരി ചേര്‍ത്ത് പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നിര്‍വഹിച്ചു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കര്‍മോത്സുകതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം മദ്‌റസാ അധ്യാപകരോട് അഭ്യര്‍ഥിച്ചു.
മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, എം.എ ചേളാരി, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, അബ്ദുസ്സമദ് മൗലവി മുട്ടം, അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി മലപ്പുറം വെസ്റ്റ്, പി. എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, കെ.എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, വി.എം ഇല്യാസ് ഫൈസി തൃശൂര്‍, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, ബി.എസ്.കെ. തങ്ങള്‍ എടവണ്ണപ്പാറ, സി. മുഹമ്മദലി ഫൈസി പാലക്കാട്, എം.കെ അയ്യൂബ് ഹസനി ബംഗളൂരു, സയ്യിദ് ഹുസൈന്‍ തങ്ങള്‍ കാസര്‍കോട്, എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കോട്ടയം, അശ്‌റഫ് ഫൈസി പനമരം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."