സജീവനു സാന്ത്വനവുമായി കെ.എം.സി.സി
ഇരിക്കൂര്‍: തീപിടത്തത്തില്‍ വീടും സര്‍വ സമ്പാദ്യവും കത്തിയെരിഞ്ഞ പെരുവളത്തുപറമ്പ് കുട്ടാവിലെ സി. സജീവന്റെ നിരാലംബയായ കുടുംബത്തിനു സാന്ത്വനവുമായി പ്രവാസി സംഘടന. ഇരിക്കൂര്‍ ജി.സി.സി കെ.എം.സി.സി പ്രവര്‍ത്തകര്‍ താമസത്തിന് ആവശ്യമായ ഗൃഹോപകരണ വസ്തുക്കള്‍ തറവാട്ട് വീട്ടില്‍ എത്തിച്ചു. കഴിഞ്ഞദിവസമുണ്ടായ തീപിടുത്തത്തില്‍ വീട്ടിലെ സര്‍വ വസ്തുക്കളും കത്തിച്ചാമ്പലാവുകയായിരുന്നു.
മത്സ്യം വിറ്റ് ഉപജീവനം നടത്തുന്ന സജീവന്റെ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണു കണക്ക്. ഒറ്റമുറി വീട്ടിലായിരുന്നു ഇവര്‍ താമസമെങ്കിലും ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും വീട്ടിലുണ്ടായിരുന്നു. സജീവനും ശൈലജയും പുറത്തായിരുന്നതിനാല്‍ എല്ലാം കത്തിയപ്പോഴാണ് ഇവരും നാട്ടുകാരും അറിയുന്നത്.
യു.പി അബ്ദുറഹ്മാന്‍, എം.പി ഹംസ, സി.സി ഹനീഫ, എ.എം ഖലീല്‍, ബഷീര്‍ പട്ടാന്നൂര്‍, വി. ഉമ്മര്‍ കുട്ടി, എം.സി അഷ്‌റഫ്, സി.സി ആരിഫ്, കെ. അയൂബ് എന്നിവരും പഞ്ചായത്ത് അംഗം എം.പി പ്രസന്നയും വീട്ടിലെത്തിയാണു ഗൃഹോപകരണങ്ങള്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."