'പ്രളയം; കേന്ദ്രനയം ഇന്ത്യയുടെ നയതന്ത്രബന്ധത്തിന് മങ്ങലേല്‍ക്കുന്നു'
മലപ്പുറം: പ്രളയത്തില്‍ 47 പേര്‍ ജീവന്‍ നഷ്ടപ്പെടുകയും 17,400 വീടുകള്‍ക്ക് നഷ്ടം സംഭവിക്കുകയും നിലവിലുള്ള സ്ഥലം ഉപയോഗിക്കാന്‍ പറ്റാത്തതിനാല്‍ ഭവന രഹിതരായവര്‍ക്ക് പൂര്‍ണ നഷ്ടപരിഹാരവും ജീവന്‍ നഷ്ടപ്പെട്ട കുടുംബത്തിന് ധനസഹായവും ചെയ്യണമെന്നും മലപ്പുറത്ത് ചേര്‍ന്ന പൗരവകാശ സംരക്ഷണ സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കേന്ദ്രനയം ഇന്ത്യക്ക് നയതന്ത്ര ബന്ധത്തിന് മങ്ങലേല്‍ക്കുന്നതിനാല്‍ വിദേശ രാജ്യങ്ങളുടെ സഹായം പുനരധിവാസത്തിന് സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇന്ത്യനൂര്‍ ഹംസ അധ്യക്ഷനായി. ആറ്റകോയ പള്ളികള്ളി ഉദ്ഘാടനം ചെയ്തു.
വി.എസ് ഇബ്‌റാഹിംകുട്ടി മാള, ബി.കെ സെയ്ത് തെന്നല, ടി.പി ആന്റണി കൊച്ചി, മുഹമ്മദലി വയനാട്, കോയ തിരൂര്‍, സാലിമാര്‍ മൊയ്തീന്‍കുട്ടി, പത്മാവതി കോട്ടക്കല്‍, ലത്തീഫ് പറമ്പന്‍ കാസര്‍കോഡ്, കെ. അയമുണ്ണിഹാജി പാലക്കാട്, പ്രൊഫ. കെ.വി അബ്ദുല്ല തലശ്ശേരി, അഡ്വ. പറവത്ത് കുഞ്ഞിമുഹമ്മദ്, പറമ്പന്‍ അസീസ് ഇരുമ്പുഴി, പി.കെ റഹീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."