മുഹമ്മദ് ഷഹീന്‍ തിരോധാനം: മുസ്‌ലിം യൂത്ത്‌ലീഗ് ഇന്ന് തെരച്ചില്‍ നടത്തും
മലപ്പുറം: മേലാറ്റൂര്‍ എടയാറ്റൂരിലെ മുഹമ്മദ് ഷഹീന്‍ തിരോധാനത്തിന് 15 ദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്തതില്‍ പൊലിസ് പൊതുജനങ്ങളുടെ സഹായം തേടിയ സാഹചര്യത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ഷഹിനുവേണ്ടി തെരച്ചില്‍ നടത്തും.
ഷഹീനെ ബന്ധു പുഴയിലേക്കെറിഞ്ഞ ആനക്കയം പാലം മുതല്‍ കടലുണ്ടിപ്പുഴ അവസാനിക്കുന്ന കടലുണ്ടി നഗരം അഴിമുഖം വരെയുള്ള മേഖലയിലാണ് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും ഊര്‍ജിതമായി തെരച്ചില്‍ നടത്തുക. പുഴയിലും പുഴക്കരയിലും സമീപത്തുള്ള കൈത്തോടുകളിലും പുഴഗതിമാറി ഒഴുകിയ സ്ഥലങ്ങളിലുമാണ് തെരച്ചില്‍ നടത്തുന്നത്. ആനക്കയം, കൂട്ടിലങ്ങാടി, കോഡൂര്‍, ഒതുക്കുങ്ങല്‍, ഊരകം, പൊന്മള, വേങ്ങര, എ.ആര്‍ നഗര്‍, മൂന്നിയൂര്‍, വള്ളിക്കുന്ന്, കടലുണ്ടിനഗരം, എടരിക്കോട് എന്നീ പഞ്ചായത്തുകളിലും മലപ്പുറം, പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലുമായി ബന്ധിച്ച് ഒഴുകുന്ന കടലുണ്ടിപ്പുഴയുടെ തീരങ്ങളിലൂടെയാണ് തെരച്ചില്‍ നടക്കുന്നത്.
പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. പൊലിസും ഫയര്‍ സര്‍വിസും ഇന്നലെ വരെ തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പൊലിസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുള്ളത്.
ഷഹീനെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പ്രതി പിതാവിന്റെ ജ്യേഷ്ഠന്‍ മങ്കരത്തൊടി മുഹമ്മദിനെ കഴിഞ്ഞ ദിവസം പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. തെരച്ചിലിനെത്തുന്ന ജില്ലയിലെ മുസ്‌ലി യൂത്ത്‌ലീഗ് പ്രവര്‍ത്തകരും വൈറ്റ് ഗാര്‍ഡ് അംഗങ്ങളും രാവിലെ എട്ടിന് അതാത് പ്രദേശങ്ങളുടെ തൊട്ടടുത്തുള്ള കടലുണ്ടിപ്പുഴയുടെ തീരത്തേക്ക് എത്തിച്ചേരണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ ജന. സെക്രട്ടറി കെടി അഷ്‌റഫ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."