വിഷയം ഒന്ന്, സമരം മൂന്ന്; ബി.കോം പുനഃപരീക്ഷക്കെതിരേ വിദ്യാര്‍ഥികളുടെ സമര പരമ്പര
തേഞ്ഞിപ്പലം: സര്‍വകലാശാലയുടെ അനാസ്ഥ മൂലം ചോദ്യപേപ്പറില്‍ സിലബസിനു പുറത്തുള്ള ചോദ്യം വന്നതിനാല്‍ നാല് മാസം മുന്‍പ് നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.കോം കോര്‍പറേറ്റ് അക്കൗണ്ടിങ് പരീക്ഷയില്‍ പുനഃപരീക്ഷ നടത്തണമെന്ന തീരുമാനം റദ്ദാക്കണമെന്നവശ്യപ്പെട്ട് കെ.എസ്.യു ഇന്നലെ പരീക്ഷാ ഭവനിലേക്ക് മാര്‍ച്ച് നടത്തി പരീക്ഷാ ഭവന് ഒരു മണിക്കൂറോളം ഉപരോധിച്ചു. ഇതേ വിഷയത്തില്‍ ബുധനാഴ്ച എസ്.എഫ്.ഐ പരീക്ഷാ കണ്‍ട്രോളറേയും വ്യാഴാഴ്ച എം.എസ്.എഫ് വൈസ് ചാന്‍സലറേയും ഉപരോധിച്ച് സമരം നടത്തിയിരുന്നു. 29ന് ചേരുന്ന പരീക്ഷാ സമിതിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത് വിദ്യാര്‍ഥികള്‍ക്ക് അനുകൂല നിലപാട് എടുക്കാമെന്നുള്ള അധികൃതരുടെ ഉറപ്പിന്മേലാണ് എസ്.എഫ്.ഐയും, എം.എസ്.എഫും സമരങ്ങള്‍ അവസാനിപ്പിച്ചിരുന്നത്. ഇതേ ഉറപ്പ് തന്നെയാണിപ്പോള്‍ കെ.എസ്.യു വിനും ലഭിച്ചത്.
ഇതേ വിഷയത്തില്‍ എ.ബി.വി.പി യൂനിയന്റെ പ്രതിഷേധ സമരം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം. വിവാദത്തിനിടയാക്കിയ ചോദ്യപേപ്പറില്‍ സിലബസിനു പുറത്തുള്ള ചോദ്യം വരാന്‍ ഇടയായ സംഭവത്തെക്കുറിച്ചും അത് പരിശോധിക്കാതെ വിദ്യാര്‍ഥികളെ കൊണ്ട് പരീക്ഷയെഴുതാന്‍ ഇടയാക്കിയതിനെ കുറിച്ചും പ്രത്യേക സമിതിയെ നിയോഗിച്ച് അന്വഷണം നടത്തണമെന്നും കുറ്റക്കരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു നേതൃത്വം ആവശ്യപ്പെട്ടു. സംസ്ഥാന ജന.സെക്രട്ടറി പി. റംഷാദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ അധ്യക്ഷനായി. ലിജേഷ് മൂത്തായി, ഹക്കിം പെരുമുക്ക്, ഹാഷിഫ് പൂക്കരത്തറ, ആതിര, സി ബിന്‍ലാല്‍, ഷംലീക്ക്, ലിജിത്ത് ചന്ദ്രന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."