മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ബിനീഷ് കോടിയേരി പണം മുടക്കി, ബാംഗ്ലൂരില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ബിനീഷുമായി അടുത്ത ബന്ധം, ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്
കോഴിക്കോട്: മയക്കുമരുന്ന് വിതരണ ശൃംഖലകള്‍ക്ക് പണം മുടക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെന്ന് യൂത്ത് ലീഗ്. ബാംഗ്ലൂരില്‍ പിടിയിലായ മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക് ബിനീഷുമായി അടുത്ത ബന്ധമുണ്ടെന്നും യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. കേസില്‍ പ്രതിയായ അനൂപിന്റെ ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ആശംസ നേര്‍ന്ന് ബിനീഷ് കോടിയേരി അനൂപിന്റെ ഫേസ്ബുക്ക് പേജില്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സിനിമ, രാഷ്ട്രീയ നേതൃത്വവുമായി മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധത്തെ കുറിച്ച് അന്വേഷിക്കണം. കോളേജ് വിദ്യാര്‍ത്ഥി കളുടെ ജീവിതം തുലയ്ക്കുന്ന, സിനിമ മേഖലയെ തകര്‍ക്കുന്ന വലിയ മാഫിയയാണ് കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്നത്. ജൂലൈ 10ന് അനൂപിന്റെ നമ്പറിലേക്ക് ബിനീഷ് അടക്കമുള്ള പ്രമുഖ വ്യക്തികള്‍ നിരന്തരം ബന്ധപ്പെട്ടു. സ്വപ്ന സുരേഷ് പിടിക്കപ്പെട്ട ദിവസമാണത്. മുഹമ്മദ് അനൂപിന്റെ കോണ്‍ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തിലെ പല പ്രതികളുടെയും പേരുണ്ട്. മയക്കു മരുന്നു കേസില്‍ അനഘ, റിജേഷ്, അനൂപ് എന്നിവര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പും പത്രസമ്മേളനത്തില്‍ ഹാജറാക്കി. അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഗൗതരവതരമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
2015ല്‍ ആരംഭിച്ച ഹോട്ടലിലാണ് ബിനീഷ് കോടിയേരി പണം മുടക്കിയത്. ജൂണ്‍ 19ന് ലോക്ഡൗണിനിടെ കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ മയക്കു മരുന്ന് കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
സിനിമ മേഖലയിലുള്ള മയക്കുമരുന്ന് ഇടപാടുകളുമായി ബിനീഷിന് ബന്ധമുണ്ട്.
ജൂലൈ 7നാണ് സ്വപ്ന ബാംഗ്ലൂരിലേക്ക് കടന്നത്. ജൂലൈ 10ന് സ്വപ്ന സുരേഷ് പിടിയിലായ ദിവസം ബിനീഷ് കോടിയേരി 26 തവണ മുഹമ്മദ് അനൂപിനെ വിളിച്ചു. ജൂലൈ 11നാണ് സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."