ദുരിതകയത്തിലായി നൂറനാടിന്റെ വടക്കന്‍ പ്രദേശങ്ങള്‍
ചാരുംമൂട്: നൂറനാട് ഗ്രാമപഞ്ചായത്തിന്റെ വടക്കന്‍ പ്രദേശങ്ങളായ അച്ചന്‍കോവിലാറിന്റെ തീരപ്രദേശങ്ങളായ ആറ്റുവ, ചെറുമുഖ പ്രദേശങ്ങളില്‍ ഇനിയും വെള്ളം ഇറങ്ങാത്തത് ജനങ്ങള്‍ക്ക് ദുരിതമാകുന്നു. ഈ പ്രദേശത്തുള്ളവര്‍ ആറ്റുവ വിവേകാനന്ദ സ്‌ക്കൂളിലെ ക്യാമ്പുകളിലാണ് കഴിയുന്നത്. മിക്കവരുടേയും വീടുകളില്‍ ചെളിയും മറ്റും നിറഞ്ഞ നിലയിലായിരുന്നത് വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി ശുചീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്.
വീടുകള്‍ പലതും നശിച്ച നിലയിലു മാണ്. മാവേലിക്കര താലൂക്കിന്റെയും ചെങ്ങന്നൂര്‍ താലൂക്കിനേയും ബന്ധിപ്പിക്കുന്ന ശാര്‍ങക്കാവ് പാലം പൂര്‍ണ്ണമായും വെള്ളം ശക്തമായി ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഇല്ലാതായതും ദുരിതം കൂടുതല്‍ ഉണ്ടാക്കിയിരിക്കുകയാണ്. ഈ പാലത്തില്‍ കൂടിയായിരുന്നു പ്രദേശത്തെ ജനങ്ങള്‍ മറുകരയിലേക്കും വെണ്‍മണി ശാര്‍ങക്കാവ് അമ്പലത്തിലേക്കും മറ്റും പോയ് കൊണ്ടിരുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ 16ന് വൈകിട്ടാണ് 15 വര്‍ഷം പഴക്കമുള്ള ഈ പാലം പൂര്‍ണ്ണമായും തകര്‍ന്നത്. 2005 ലാണ് പാലം നിര്‍മിച്ചത്.
മൂന്ന് മീറ്റര്‍ വീതിയിലുള്ള ഓട്ടോ പാലത്തിനും അപ്രോച്ച് റോഡിനുമായി 25 ലക്ഷം രൂപായാണ് ചെലവഴിച്ചത്. മാവേലിക്കര-ചെങ്ങന്നൂര്‍ താലൂക്കുകളിലെ ഇടപ്പോണ്‍ ആറ്റുവയേയും വെണ്‍മണിയേയും ബന്ധിപ്പിക്കുന്നതായിരുന്നു പാലം. പന്തളം- മാവേലിക്കര , നൂറനാട്, ചാരുംമൂട് പ്രദേശങ്ങളില്‍ നിന്ന് ചെങ്ങന്നൂര്‍, വെണ്‍മണി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പം എത്താനുള്ള മാര്‍ഗമായിരുന്നു അച്ചന്‍കോവിലാറിന് കുറുകേ ഉണ്ടായിരുന്ന ഈ പാലം. ഇപ്പോള്‍ പഴയതുപോലെ കടത്ത് വള്ളങ്ങളിലാണ് നാട്ടുകാര്‍ ആ ശ്രയിക്കുന്നത്. ആറ്റില്‍ ബൈലിങ് നടത്തി കോണ്‍ക്രീറ്റ് തൂണുകള്‍ ഇടിച്ച് താഴ്ത്തിയായിരുന്നു പാലത്തിന്റെ നിര്‍മാണം.
ആറ്റില്‍ ശക്തമായ ഒഴുക്കുണ്ടാകുമ്പോള്‍ വന്‍ തടികളും മറ്റും വന്നിടിച്ചതും മീന്‍ പിടിക്കുന്നതിനായി പാലത്തിന് സമീപം തോട്ടപൊട്ടിച്ചതും മറ്റുമാണ് ബലക്ഷയം ഉണ്ടാകാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇനി ഈ പാലം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നാളുകള്‍ ഏറെ വേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."