HOME
DETAILS

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

  
Ajay
October 12 2024 | 17:10 PM

UAE collected 200 tons of aid for Lebanon in one day

ദുബൈ:24 മണിക്കൂറിനിടെ  യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ ക്യാംപയിൻ്റെ ഭാഗമായി സമാഹരിച്ചത് 200 ടൺ സഹായവസ്‌തുകളാണ്. നാനൂറിലേറെ വളണ്ടിയർമാർ ചേർന്ന് പതിനായിരത്തിലേറെ ദുരിതാശ്വാസ കിറ്റുകളാണ് ലബനാനു വേണ്ടി തയ്യാറാക്കിയത്.

ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനിലെ ജനങ്ങൾക്കു വേണ്ടി, പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദിൻ്റെ നിർദേശ പ്രകാരമാണ് യുഎഇ സ്റ്റാൻഡ് വിത്ത് ലബനാൻ ക്യാംപയിൻ ആരംഭിച്ചത്. എമിറാത്തി സമൂഹത്തിൻ്റെ എല്ലാ വൈവിധ്യത്തിലും അവിഭാജ്യ ഘടകമായി മാറുന്ന മാനുഷിക ഐക്യദാർഢ്യത്തിന്റെ മൂല്യങ്ങളെയാണ് കാംപയ്‌നിൻ്റെ ലക്ഷ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ഡയരക്ടർ മറിയം അൽ ഹമ്മദി പറഞ്ഞു. ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ആശ്വാസം നൽകുന്നതിനുള്ള ചരിത്രപരമായ കൂട്ടായ്മകളുടെ ഭാഗമാണ് പ്രതിസന്ധിയിലായ ജനങ്ങൾക്കായി യുഎഇ ഏറ്റെടുത്തിരിക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളെന്ന് ഷാർജ ചാരിറ്റി അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ അബ്ദുല്ല ബിൻ ഖാദിം പറഞ്ഞു. ഇത് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമൂഹങ്ങളോടുള്ള യു.എ.ഇ നേതൃത്വത്തിന്റെ അഗാധമായ ഉത്കണ്ഠയും അവരുടെ ദുരവസ്ഥ പരിഹരിക്കാനുള്ള ആഗ്രഹവും പ്രതിഫലിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..

നാളെ അബൂദബി പോർട്ടിൽ സമാഹരണത്തിൻ്റെ രണ്ടാം ഘട്ടം നടക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന സമാഹരണത്തിൽ അബൂദബിയിലെ വിവിധ ഏജൻസികളും സ്ഥാപനങ്ങളും പങ്കാളികളാകും. ഷാർജയിൽ ഒക്ടോബർ 19നാണ് ക്യാംപയിൻ. ഷാർജ എക്സ്പോ സെൻ്ററാണ് വേദി. ഒക്ടോബർ എട്ടിന് ആരംഭിച്ച ക്യാംപയിൻ 21 വരെ തുടരും. ഒമ്പതു വിമാനങ്ങളിലായി 375 ടൺ സഹായവസ്‌തുക്കളാണ് യുഎഇ ഇതുവരെ ലബനാനിലെത്തിച്ചിട്ടുള്ളത്. ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ലബനാൻ ജനതയ്ക്കായി നൂറു ദശലക്ഷം യുഎസ് ഡോളറിൻ്റെ സഹായമാണ് പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നത്. രാജ്യത്ത് ഭവനരഹിതരായവർക്കു വേണ്ടി 30 ദശലക്ഷം ഡോളറിന്റെ അടിയന്തര സഹായം പ്രസിഡണ്ട് അനുവദിക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  13 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  29 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago