പ്രളയ അതിജീവനം: വടക്കാഞ്ചേരിയില്‍ മഹാശുചീകരണയജ്ഞത്തിന് തുടക്കം
വടക്കാഞ്ചേരി: നഗരസഭയുടെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരി ടൗണ്‍ പ്രദേശങ്ങളില്‍ മഹാ ശുചീകരണ യജ്ഞം ആരംഭിച്ചു.
പ്രളയക്കെടുതിയെ തുടര്‍ന്ന് വടക്കാഞ്ചേരി പുഴയില്‍ നിന്നും വെള്ളം കയറി ദുരിതത്തിലായ അറുനൂറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വടക്കാഞ്ചേരി മുതല്‍ ഓട്ടുപാറ വരെയുള്ള പാതയോരങ്ങളിലുമാണ് ശൂചീകരണ യജ്ഞം നടത്തിയത്.
ടണ്‍കണക്കിനു പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഖര മാലിന്യങ്ങളുമാണ് നീക്കം ചെയ്തത്. കിണറുകളിലും കുടിവെള്ള സ്രോതസുകളെ ജം ക്ലോറിനേഷന്‍ നടത്തി ശുചീകരിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങളോടൊപ്പം പ്രതിരോധ മരുന്ന് വിതരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി. ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും ശുചീകരിച്ചു. ഒരു മാസംനീണ്ടു നില്‍ക്കുന്ന ആരോഗ്യ ജാഗ്രതാ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 41 ഡിവിഷനുകളിലും ബഹുജന പങ്കാളിത്തതോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
നഗരസഭ കൗണ്‍സിലര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, നഗരസഭ ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, എന്‍.എസ്.എസ് ഗൈഡ് വിഭാഗം വിദ്യാര്‍ഥികള്‍, വളണ്ടിയര്‍മാര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍.
അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷ ന്മാരായ ജയ പ്രീതമോഹന്‍ ,എന്‍.കെ പ്രമോദ്കുമാര്‍, എം.ആര്‍ സോമനാരായണന്‍, ലൈലാ നസീര്‍. നഗരസഭസെക്രട്ടറി മുഹമ്മദ് അനസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ്‌ഡോ.കെ സുജയ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."