HOME
DETAILS
MAL
മെട്രോ സര്‍വിസുകള്‍ക്ക് മാര്‍ഗരേഖ പുറത്തുവിട്ടു
backup
September 02 2020 | 19:09 PM
ന്യൂഡല്‍ഹി: ഈ മാസം ഏഴു മുതല്‍ മെട്രോ സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു.
ഘട്ടംഘട്ടമായാണ് സര്‍വിസ് ആരംഭിക്കേണ്ടത്. കണ്ടെയ്മെന്റ് സോണുകളില്‍ സ്റ്റേഷനുകള്‍ അടച്ചിടണം. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും മാസ്കുകള്‍ നിര്‍ബന്ധമാണ്. ട്രെയിനിനുള്ളില്‍ സാമൂഹിക അകലം ഉറപ്പാക്കണം. തെര്‍മല്‍ സ്ക്രീനിങ് നടത്തിയ ശേഷം രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുക. യാത്രക്കാര്‍ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കണം. സ്മാര്‍ട്ട് കാര്‍ഡുകളും ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനവും പ്രോത്സാഹിപ്പിക്കണം. ടോക്കണുകള്‍ അണുവിമുക്തമാക്കണം. യാത്രക്കാര്‍ ലഗേജുകളുടെ എണ്ണം കുറക്കണം. തിരക്കുണ്ടാക്കാതെ നോക്കാന്‍ പൊലിസ് സഹായം തേടാം. കൊച്ചി മെട്രോക്കും ഈ മാര്‍ഗരേഖ ബാധകമാണെന്ന് കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."