HOME
DETAILS
MAL
പുടിന്റെ വിമര്ശകന് നേരെ പ്രയോഗിച്ചത് മാരക രാസായുധമെന്ന് ജര്‍മനി
backup
September 02 2020 | 19:09 PM
ബെര്‍ലിന്‍: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിക്ക് നോവിചോക് നെര്‍വ് ഏജന്റ് എന്ന രാസായുധത്തിന്റെ വിഷബാധയാണ് ഏറ്റതെന്ന് ജര്‍മനി.
ഒരു സൈനിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് നവാല്‍നിയുടെ ഉള്ളിലെത്തിയത് നോവിചോക് ഇനത്തില്‍ പെട്ട വിഷമാണെന്ന് കണ്ടെത്തിയത്.
സോവിയറ്റ് യൂനിയന്‍ വികസിപ്പിച്ചെടുത്ത നെര്‍വ് ഏജന്റുകളില്‍ മാരകമായതാണിത്. നാഡീവ്യവസ്ഥയെ തകര്ക്കുകയാണിത് ചെയ്യുക. വിഷാംശം അലക്സിയുടെ ശരീരത്തില്‍ കണ്ടെത്തിയതായി ചികില്സിക്കുന്ന ബെര്‍ലിനിലെ ചാരൈറ്റ് ആശുപത്രി വ്യക്തമാക്കിയിരുന്നു.
നവാല്‍നിക്ക് ചായയില്‍ വിഷം കലര്‍ത്തി നല്‍കിയതിനു പിന്നില്‍ പ്രസിഡന്റ് പുടിനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതിനിടെ ഇതിന് റഷ്യ ഉത്തരം പറയണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ഗല മെര്‍ക്കല്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."