യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ടി. ലീനയുടെ വീടിനുനേരെ ആക്രമണം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.
വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്ത സംഘം കല്ലേറും നടത്തി. വാതിലുകള്‍ക്കും കേടുപാട് സംഭവിച്ചു. ജനല്‍ച്ചില്ലുകള്‍ പതിച്ച് ലീനക്കും മകള്‍ക്കും പരുക്കേറ്റു. സംഭവത്തിനുപിന്നില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ ് മുല്ലപ്പള്ളി രാമചന്ദ്രന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ലീനയുടെ വീട് സന്ദര്‍ശിച്ചു.
കോണ്‍ഗ്രസില്‍ ചേര്‍ന്നത് മുതല്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ലീനയും കുടംബവും സി.പി.എമ്മിന്റെ അക്രമങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എവിടെ പ്രശ്നങ്ങളുണ്ടായാലും ഇവരുടെ വീടാണ് അക്രമിക്കപ്പെടുന്നതെന്നും ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഡി.സി.സി
പ്രസിഡന്റുമാര്‍
ഇന്ന് ഉപവസിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ സി.പി.എം നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന്ആവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റുമാര്‍ ഇന്ന് ഉപവസിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."