HOME
DETAILS

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയപ്പോരിന് അയവില്ല

  
backup
September 02 2020 | 19:09 PM

%e0%b4%b5%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%be%e0%b4%b1%e0%b4%ae%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%8a%e0%b4%b2-2

കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന് പങ്കുണ്ടെന്ന് കോടിയേരി

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസിന്റെ ഉന്നതനേതൃത്വത്തിന് പങ്കുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നായിരുന്നു സംഭവം നടന്നയുടന്‍ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രതികരണം. മരിച്ചവര്‍ ഗുണ്ടകളാണെന്ന് പറഞ്ഞ് അപമാനിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇരകളെപ്പറ്റി ആരെങ്കിലും ഇത്തരത്തില്‍ ക്രൂരമായി സംസാരിക്കുമോയെന്നും കോടിയേരി ചോദിച്ചു.
കൊലപാതകത്തെ ന്യായീകരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും. ഇത് സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാനുള്ള കോണ്‍ഗ്രസ് പദ്ധതിയുടെ ഭാഗമാണ്. കോണ്‍ഗ്രസ് ഭീകരതയ്‌ക്കെതിരേ സി.പി.എം കരിദിനാചരണത്തിന്റെ ഭാഗമായി കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
ഏറ്റെടുക്കുന്ന ഓരോ പ്രശ്‌നവും ജനങ്ങള്‍ തള്ളിക്കളഞ്ഞതോടെ നിരാശരായ കോണ്‍ഗ്രസ് നേതൃത്വം അക്രമത്തിനായി അണികളെ കയറൂരി വിട്ടിരിക്കുകയാണ്.
സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. തിരിച്ചടിക്കണമെന്ന മനോഭാവമുള്ള പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തള്ളിവിട്ട് അരക്ഷിതാവസ്ഥ ഉണ്ടാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനാല്‍ കോണ്‍ഗ്രസ് പ്രകോപനത്തില്‍ പ്രവര്‍ത്തകര്‍ പെട്ടുപോകരുത്. പ്രതിഷേധങ്ങള്‍ സമാധാനമായി വേണം. ഒരു ഓഫിസും ആക്രമിക്കരുതെന്നും സ്ഥാപനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തരുതെന്നും കോടിയേരി നിര്‍ദേശം നല്‍കി.
സി.പി.എം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ അധ്യക്ഷനായി. പി.രാജീവ്, പി.എന്‍ സീനുലാല്‍, കെ.എല്‍ ജേക്കബ് , കെ.എന്‍ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

അടൂര്‍ പ്രകാശിനെതിരേ മന്ത്രി കടകംപള്ളിയും

ഡി.കെ മുരളി എം.എല്‍.എയുടെ മകനും എ.എ റഹീമിനും എതിരേ അടൂര്‍ പ്രകാശ്

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെപ്രതികളുമായി ആര്‍ക്കാണ് ബന്ധമുള്ളതെന്നതിനെച്ചൊല്ലിയുള്ള സി.പി.എം-കോണ്‍ഗ്രസ് പോരിന് അയവില്ല. മന്ത്രി ഇ.പി ജയരാജന് പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും അടൂര്‍ പ്രകാശ് എം.പിക്കെതിരേ രംഗത്തെത്തി. ഏത് അന്വേഷണവും നടത്തിക്കോളൂവെന്ന വെല്ലുവിളി ആവര്‍ത്തിച്ച അടൂര്‍ പ്രകാശ് സി.പി.എമ്മിന്റെ ഡി.കെ മുരളി എം.എല്‍.എയുടെ മകനും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിനും എതിരേ പ്രത്യാരോപണം ഉന്നയിക്കുകയും ചെയ്തു.
അടൂര്‍ പ്രകാശിന് കേസില്‍ ബന്ധമുണ്ടെന്നത് വസ്തുതാപരമായ കാര്യമാണെന്നായിരുന്നു ഇന്നലെ മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി എല്ലാ പിന്തുണയും നല്‍കുന്നത് അടൂര്‍ പ്രകാശ് ആണെന്നും മന്ത്രി ആരോപിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് അടൂര്‍ പ്രകാശിനോ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ ഒഴിഞ്ഞുമാറാനാകില്ലെന്നും കേസിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
ആധുനിക സൗകര്യങ്ങള്‍ ഉപയോഗിച്ച് തന്റെ കോള്‍ ലിസ്റ്റ് എടുത്ത് ആരോപണങ്ങള്‍ തെളിയിക്കാനായിരുന്നു അടൂര്‍ പ്രകാശിന്റെ വെല്ലുവിളി. നേരത്തേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഫൈസലിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഇടപെട്ടുവെന്ന ആരോപണവും എം.പി നിഷേധിച്ചു. പൊലിസ് നീതിപൂര്‍വമായി ഇടപെടാത്തത് കൊണ്ടാണ് ആവശ്യവുമായി വരുന്നവര്‍ക്കു വേണ്ടി ഇടപെടുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
കൊലപാതകത്തിലേക്ക് നയിച്ചത് ഡി.കെ മുരളിയുടെ മകനുമായുള്ള തര്‍ക്കമാണെന്ന് കഴിഞ്ഞ ദിവസം ഒരു ചാനലിലാണ് അടൂര്‍ പ്രകാശ് ആരോപിച്ചത്. ഇതില്‍ ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍ എം.എല്‍.എയുടെ മകനെ അവിചാരിതമായി കണ്ടപ്പോള്‍ ചിലര്‍ ചോദ്യം ചെയ്തിനെ തുടര്‍ന്നാണ് പ്രദേശത്ത് സംഘര്‍ഷങ്ങള്‍ തുടങ്ങിയതെന്നായിരുന്നു ആരോപണം. കൊലപാതകം നടന്ന ദിവസം ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം അര്‍ധരാതിയില്‍ പൊലിസ് സ്റ്റേഷനില്‍ എത്തി. കൊല്ലപ്പെട്ടവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷെഹീനെ വിളിച്ചിറക്കി മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കിയെന്നും എം.പി ആരോപിച്ചു. പ്രതികളില്‍ ചിലര്‍ക്ക് സി.പി.എം ബന്ധമുണ്ടെന്നും എം.പി ആരോപിച്ചു. കേസിലുള്‍പ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ന്യായീകരിക്കുന്നില്ലെന്നും കേസിന്റെ സത്യാവസ്ഥ തെളിഞ്ഞ് കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോപണം നിഷേധിച്ച്
ഡി.കെ മുരളി

തിരുവനന്തപുരം: തന്റെ മകനെതിരേ അടൂര്‍ പ്രകാശ് എം.പി ഉന്നയിച്ച ആരോപണം നിഷേധിച്ച് വാമനപുരം എം.എല്‍.എ ഡി.കെ മുരളി. അടൂര്‍പ്രകാശിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് തന്റെ മകന്‍ പോയിട്ടില്ലെന്നും ഒരു തര്‍ക്കത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും മുരളി പറഞ്ഞു. കുറ്റബോധം കൊണ്ട് ബോധപൂര്‍വം നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് അടൂര്‍ പ്രകാശിന്റെ പ്രസ്താവനയെന്നും ആരോപണം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും ഡി.കെ മുരളി വ്യക്തമാക്കി.

രണ്ടുപേരുടെ അറസ്റ്റ്
ഉടനെന്ന് പൊലിസ്

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് ഉടനെന്ന് പൊലിസ്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത കേസിലെ രണ്ടാംപ്രതി ഉണ്ണി, നാലാം പ്രതി അന്‍സാര്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇവര്‍ കസ്റ്റഡിയിലാണെന്നാണ് വിവരമെങ്കിലും അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ഒന്നാംപ്രതി സജീബ് (35), മൂന്നാംപ്രതി സതികുമാര്‍ (46), അഞ്ചാംപ്രതി നജീബ് (41), ആറാം പ്രതി സനല്‍ (32), ഏഴാംപ്രതി പ്രീജ (30), എട്ടാംപ്രതി ഷജിത്ത് (27), ഒന്‍പതാംപ്രതി അജിത് (27) എന്നിവരാണ് റിമാന്‍ഡിലുള്ളത്. രാഷ്ട്രീയ കാരണങ്ങള്‍ക്കുപുറമെ വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ, കോണ്‍ഗ്രസിന്റെ മാണിക്കല്‍ പഞ്ചായത്ത് അംഗം ഗോപന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ഒളിവിലാണെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമുണ്ടായി.
ഇതിനുപിന്നാലെ താന്‍ ഒളിവില്‍ പോയിട്ടില്ലെന്ന് വ്യക്തമാക്കി പഞ്ചായത്ത് അംഗം സാമൂഹ്യമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്ത് രംഗത്തെത്തി. സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഏതുതരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും ഗോപന്‍ വ്യക്തമാക്കി.

റൂറല്‍ എസ്.പിക്കെതിരേ മുല്ലപ്പള്ളിയും അടൂര്‍ പ്രകാശും

തിരുവനന്തപുരം: ഇരട്ടക്കൊലപതാകത്തിന്റെ അന്വേഷണച്ചുമതലയിലുള്ള റൂറല്‍ എസ്.പിക്കെതിരേ ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടൂര്‍ പ്രകാശ് എം.പിയും രംഗത്ത്. റൂറല്‍ എസ്.പിയുടെ സര്‍വിസ് റെക്കോഡ് പരിശോധിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണത്തിന് സി.ബി.ഐയെ തന്നെ കേസ് ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റൂറല്‍ എസ്.പിയുടേത് അഴിമതി നിറഞ്ഞ ട്രാക്കാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിക്കണം. വെഞ്ഞാറമൂട് പൊലിസ് സ്റ്റേഷന്‍ എസ്.പി നേരിട്ടാണ് ഭരിക്കുന്നതെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം രാഷ്ട്രീയക്കൊലപാതകമാണ് നടന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത് റൂറല്‍ എസ്.പിയായിരുന്നു.

ഫൈസല്‍ വധശ്രമക്കേസില്‍ ഇടപെട്ടിട്ടില്ല: അടൂര്‍ പ്രകാശ്

പത്തനംതിട്ട: ഫൈസല്‍ വധശ്രമക്കേസുമായി തനിക്ക് ബന്ധമില്ലെന്നും കേസില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് എം.പി. ഫൈസല്‍ വധശ്രമക്കേസില്‍ പൊലിസ് സ്‌റ്റേഷനില്‍ വിളിച്ചതിന് തെളിവായി ഡി.വൈ.എഫ്.ഐ പുറത്തുവിട്ട ശബ്ദരേഖ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതക കേസിലും തനിക്കെതിരേ അന്വേഷണം നടത്തണമെന്നാണ് ഒരു മന്ത്രി പറഞ്ഞത്. ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സത്യങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരട്ടെ.
കോണ്‍ഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിലാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും അടൂര്‍ പ്രകാശ് ആവശ്യപ്പെട്ടു.

അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും: ചെന്നിത്തല

തിരുവനന്തപുരം: ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി.പി.എം നീക്കത്തെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പതിറ്റാണ്ടുകള്‍ക്കുശേഷം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനാണ് ശ്രമം.
മന്ത്രിമാരടക്കമുള്ളവര്‍ അടൂര്‍ പ്രകാശിനെതിരേ അപവാദപ്രചാരണങ്ങള്‍ നടത്തുകയാണ്. അടൂര്‍ പ്രകാശിനെ ഒറ്റപ്പെടുത്താന്‍ ആരു വിചാരിച്ചാലും നടക്കില്ല. വെഞ്ഞാറമൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല.
സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്വേഷണവുമായി സഹകരിക്കുന്നില്ല; സിദ്ധീഖിനെ കസ്റ്റഡിയില്‍ എടുക്കണം; കേരളം സുപ്രീംകോടതിയെ അറിയിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; വകുപ്പുതല അന്വേഷണ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കാന്‍ സാവകാശം തേടി ദിവ്യ

Kerala
  •  2 months ago
No Image

പാര്‍ട്ടിക്കെതിരായ പത്രസമ്മേളനം; സരിന് പിന്നാലെ എകെ ഷാനിബിനെയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

ആശുപത്രിയില്‍ രോഗികളുടെ മൊബൈല്‍ ഫോണ്‍ വാങ്ങി OTP ഉപയോഗിച്ച് എല്ലാവരെയും BJP അംഗങ്ങളാക്കി; ഗുജറാത്തിലെ അംഗത്വ കാംപയിന്‍ വിവാദത്തില്‍ 

National
  •  2 months ago
No Image

'മൊട്ട ഗ്ലോബല്‍'.   ഒമാന്‍ ചാപ്റ്ററിന്റെ ആദ്യത്തെ മീറ്റപ്പ് മസ്‌കറ്റില്‍ നടന്നു 

oman
  •  2 months ago
No Image

കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി 'തംകിന്‍'24' പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു.

Kuwait
  •  2 months ago
No Image

പാലക്കാട് സി.കൃഷ്ണകുമാര്‍,ചേലക്കരയില്‍ കെ.ബാലകൃഷ്ണന്‍,വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാര്‍ഥികളായി

Kerala
  •  2 months ago
No Image

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി; യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കി

Kerala
  •  2 months ago
No Image

പാലക്കാട് സരിന്റെ റോഡ് ഷോ; പ്രചാരണച്ചൂടിലേക്ക്

Kerala
  •  2 months ago
No Image

കാര്‍ ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി 25 ലക്ഷം രൂപ കവര്‍ന്നു; യുവാവിനെ കെട്ടിയിട്ട നിലയിലെന്ന് ദൃക്‌സാക്ഷികള്‍

Kerala
  •  2 months ago