ജി.എസ്.ടി: കേന്ദ്ര നിര്‍ദേശം ഭരണഘടനാലംഘനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്രം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഭരണഘടനാലംഘനമെന്ന് ചൂണ്ടിക്കാട്ടി പിണറായി അടക്കം ആറു മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്നും ധനമന്ത്രാലയം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രിമാര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരള മുഖ്യമന്ത്രിക്ക് പുറമെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവരാണ് കത്തെഴുതിയത്. ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ ഭാരം സംസ്ഥാനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടു. 2020 ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും കത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."