HOME
DETAILS

കണ്ണീരിന്റെ കഥനം

  
backup
April 27 2019 | 18:04 PM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%80%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%a5%e0%b4%a8%e0%b4%82

 

പാകിസ്താനി ഖവാലി പാരമ്പര്യത്തിലെ ഏറ്റവും പ്രമുഖചരിത്രപുരുഷരിലൊരാളാണ് ഹസ്‌റത് അസീസ് മിയാന്‍. കവിയും ഗായകനുമായിരുന്ന അദ്ദേഹം മീറത്തില്‍ ജനിച്ചു ലാഹോറിലേക്ക് കുടിയേറുകയും വിശ്രുതമായ ഗഞ്ച് ബക്ഷ് സൂഫിസരണിയില്‍ സംഗീതവും അറിവും അഭ്യസിക്കുകയും ചെയ്തു. അനേകദേശങ്ങളില്‍ അനുപമമായ രീതിയിലും, അനനുകരണീയമായ ഗാംഭീര്യത്തിലും ഖവാലികള്‍ അവതരിപ്പിച്ചിരുന്ന അസീസ് മിയാന്‍ കേരളീയര്‍ക്ക് വേണ്ടത്ര സുപരിചിതനല്ലാത്ത ഖവ്വാലി ഗായകരില്‍ പെടുന്നു. 2000 ഡിസംബറില്‍ ടെഹ്‌റാനില്‍ ഇറാന്‍ ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചു പാടാനെത്തിയവേളയിലായിരുന്നു മരണം.

തന്റെ ഉറച്ചുഗംഭീരമായ ശബ്ദത്തില്‍, വിസ്മയിപ്പിക്കുന്ന പതിവു ശരീരഭാഷയില്‍, അസീസ് മിയാന്‍ പാടി അനശ്വരമാക്കിയ, താരതമ്യേന ജനകീയമല്ലാത്ത ഒരു ഖവാലിയാണ് ഇവിടെ മൊഴിമാറ്റിയിരിക്കുന്നത്. പല കവികളില്‍ നിന്നും സമൃദ്ധമായി ഉദ്ധരിക്കുകയും സ്വയംരചിച്ച വരികള്‍ ധാരാളമായി ഉപയോഗിക്കുകയും ചെയ്യുമായിരുന്നു അസീസ് മിയാന്‍. മനുഷ്യജീവിതത്തിന്റെ വിഷാദഛായ നിറഞ്ഞ വശത്തെ സ്പര്‍ശിക്കുന്ന ദാര്ശനികഭാവമുള്ള കവിതയാണിവിടെ മിയാന്‍ പാടുന്നത്. ഗസലുകളെ ഖവാലിയുടെ ശൈലിയില്‍ അങ്ങേയറ്റം മൗലികതയോടെ അവതരിപ്പിക്കുന്ന ശീലവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രതിഭയുടെ അത്യുദാത്തമായ ധൂര്‍ത്തില്‍, ജനുസ്സുകളുടെ കുടുസ്സുകളെ കവച്ചുവെച്ചു കടന്നുപോകുന്ന അപാരതയായിരുന്നു അസീസ് മിയാന്റെ സംഗീതം. വിവര്‍ത്തനം ചെയ്യാവതല്ല സംഗീതമെന്നും അനുഗ്രഹീത ഗായകര്‍ വരികളൊന്നുമില്ലാതെ തന്നെ, വെറും ശബ്ദം കൊണ്ടുമാത്രം ശ്രോതാക്കളുടെ പറയപ്പെടാത്ത നിശ്ശബ്ദതകളെ വിവര്‍ത്തനം ചെയ്യുകയാണെന്നും അത്ഭുതത്തോടെയും വിനയത്തോടെയും നാമറിയുന്നു മിയാനെ കേള്‍ക്കുമ്പോള്‍.


മുജെ ആസ്മാനെ വാലെ

ഈ ലോകത്തെ മനുഷ്യര്‍,
വിചിത്രര്‍ മനുഷ്യര്‍..

യുക്തിയുടെ കാഠിന്യം മനുഷ്യരെ
ഇല്ലാതാക്കുന്നു,
പ്രേമത്തിന്റെ ദീനം മനുഷ്യരെ ഇല്ലാതാക്കുന്നു.
അവനന്‍ കാരണമാരും മരിച്ചുപോകുന്നില്ല
മറ്റാരെങ്കിലും കൊന്നിട്ടല്ലാതെ.

ആളുകള്‍ പറയുന്നത് നോക്കു;
പര്‍വതത്തില്‍ നിന്നൊഴുകിവരുമരുവികള്‍
എത്തേണ്ടിടമേതെന്നറിയാതെ അലയുന്നുവെന്ന്.
രാവും പകലും കാറ്റുവീശുന്നത്
സ്വന്തം പ്രണയിനി ദൂരെയെങ്ങോയുള്ളവര്‍ക്കു വേണ്ടിയെന്ന്.

എന്നെ ശിക്ഷിക്കാനൊരുങ്ങിയവരെന്നെ
ശിക്ഷിച്ചിട്ട്
എന്റെ യാതന കണ്ടുകരയുകയാണിപ്പോള്‍.
എന്റെ ആശയുടെ കഥ ആവര്‍ത്തിച്ചു പറഞ്ഞ്
അവരിരുന്നു വിതുമ്പുകയാണിപ്പോള്‍.

എനിക്കിനിയെന്താണ് വേണ്ടത് ?
ഹൃദയത്തില്‍ സ്‌നേഹത്തിന്റെ കഥകള്‍
മാത്രമുള്ളൊരാളുണ്ടോ എവിടെയെങ്കിലും?
അയാളോടെനിക്കെന്റെ കഥ പറഞ്ഞു കരയണം
സ്വന്തം കഥ അയാളെന്നോടും പറഞ്ഞുകരയട്ടെ.

ഞാന്‍ ദേശമില്ലാത്ത യാത്രികന്‍
എന്റെ പേരാണ് വിഷാദം.
എന്റെയെന്നു പറയാനില്ലൊരാളും
ഒരുതോളുപോലുമില്ലൊന്നു ചാഞ്ഞുകരയാന്‍.

മുന്നിലൂടെ കടന്നുപോയിട്ടും
എന്തിനീ സങ്കടമെന്തെന്നവര്‍ ചോദിച്ചില്ല.
ഇനിയിപ്പോള്‍ ഞാനില്ലാതാകുമ്പോള്‍
ദൂരെപ്പോയി കരയില്ലവരെന്തായാലും.

ഇതെന്റെതന്നെ വചനം
അനുഭവങ്ങള്‍ തന്ന പാഠം.
എന്നോട് പിണങ്ങിപ്പോയവരെ
വഴിയില്‍ വെച്ച് കണ്ടു പലപ്പോഴും.
അപ്പോഴൊക്കെ ഞാനവരെ
അണച്ചുപിടിച്ചു കരഞ്ഞു,
അവരെന്നെയും ചേര്‍ത്തണച്ചുകരഞ്ഞു.

ഈ ലോകത്തെ മനുഷ്യര്‍,
വിചിത്രര്‍ മനുഷ്യര്‍ ..

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago