HOME
DETAILS
MAL
റെയില്‍വേ ഗേറ്റിന് പിക്കപ്പ് വാനിടിച്ചു
backup
August 29 2018 | 08:08 AM
തലശ്ശേരി: തലശ്ശേരി കൊടുവള്ളി റെയില്‍വേ ഗേറ്റിന് പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് തലശ്ശേരി-മമ്പറം റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
ഇന്നലെ വൈകിട്ട് ആറുമണിയോടെ പിണറായി ഭാഗത്തു നിന്ന് വരികയായിരുന്ന പിക്കപ്പ് വാന്‍ ട്രെയില്‍ പോകുന്നതിനു വേണ്ടി അടച്ചിരുന്ന ഗേറ്റിനിടിക്കുകയായിരുന്നു.
പാളത്തിലേക്ക് ഗേറ്റ് ചെരിഞ്ഞതിനെ തുടര്‍ന്ന് അതുവഴി കടന്നുപേകേണ്ട മംഗള എക്സ്പ്രസ് പത്ത് മിനിറ്റ് പിടിച്ചുവച്ചു.
ഗേറ്റ് തകര്‍ന്നതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനങ്ങള്‍ കുയ്യാലി പാലംവഴി കൊളശ്ശേരി വഴിയാണ് കടത്തിവിട്ടത്. രാത്രിയോടെ കണ്ണൂരില്‍നിന്ന് റെയില്‍വേ വിദഗ്ധര്‍ എത്തിയാണ് ഗേറ്റ് നന്നാക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."