സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കൊച്ചി: 2018-19 വര്‍ഷത്തെ ഡോ.സുകുമാര്‍ അഴീക്കോട് തത്ത്വമസി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാഹിത്യ- സാംസ്കാരിക രംഗത്ത് നിന്ന് സി. രാധാകൃഷ്ണന് അവാര്‍ഡിന് അര്‍ഹനായി. എസ്. രമേശന് നായര്‍ (കവിത), വി.വി ജോസ് കല്ലട (കഥാപ്രസംഗം), ഡാര്വിന് പിറവം (ജീവകാരുണ്യം) എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ഹാരിസ് നെന്മേനിയുടെ മാജിയാണ് മികച്ച നോവല്‍. കഥയ്ക്ക് രവിവര്‍മ തമ്പുരാനും കവിതയ്ക്ക് ഇടക്കുളങ്ങര ഗോപനും ഹാസ്യ കവിതകള്‍ക്ക് മുരളീധരന് വലിയവീട്ടിലും പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായി. അജിത ടി.ജി, അമല്‍ സുഗ എന്നിവര്‍ക്ക് സ്പെഷല്‍ ജൂറി അവാര്‍ഡുകളുമുണ്ട്.
കുരീപ്പുഴ ശ്രീകുമാര്‍, അയ്മനം ജോണ്‍, മണികണ്ഠന് മേല്പ്പറമ്പത്ത് തുടങ്ങിയവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സുകുമാര്‍ അഴീക്കോടിന്റെ 93ാമത് ജന്മദിനമായ മെയ് 12ന് രാവിലെ 10ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന തത്വമസി സാഹിത്യോത്സവത്തില്‍ വച്ച് പുരസ്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10,001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.ടി.ജി വിജയകുമാര്‍, ഉമാദേവി വി.ജി, രോഹിണി മുത്തൂര്‍, ജോയി എബ്രഹാം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."