HOME
DETAILS

ശ്രീലങ്ക: രാജിവയ്ക്കാന്‍ തയാറാവാതെ പൊലിസ് മേധാവി

  
backup
April 27 2019 | 21:04 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

 


ചാവേറിന്റെ ഭാര്യക്കും മകള്‍ക്കും രാജ്യത്ത് നടത്തുന്ന റെയ്ഡിനിടെയുണ്ടായ വെടിവയ്പില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്

കൊളംബോ: രാജ്യത്ത് ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടും തടയാന്‍ നടപടി സ്വീകരിക്കാതിരുന്നതിനാല്‍ പൊലിസ് മേധാവി രാജിവയ്ക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന മാധ്യമങ്ങളോടു പറഞ്ഞെങ്കിലും രാജിവയ്ക്കില്ലെന്ന നിലപാടിലാണ് പൊലിസ് മേധാവി പുജിത്ത് ജയസുന്ദര. നേരത്തെ പ്രതിരോധ സെക്രട്ടറി ഹെമാസിരി ഫെര്‍ണാണ്ടോ ഇതേ കാരണത്താല്‍ രാജിവച്ചിരുന്നു.
പ്രതിരോധ സെക്രട്ടറിയും പൊലിസ് മേധാവിയും ആക്രമണം സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തനിക്കു കൈമാറിയിരുന്നില്ലെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ശ്രീലങ്കന്‍ ഭരണഘടന അനുസരിച്ച് പൊലിസ് ചീഫിനെ നീക്കാന്‍ പാര്‍ലമെന്റിനു മാത്രമേ അധികാരമുള്ളൂ. ഇതിനാലാണ് പൊലിസ് മേധാവി പ്രസിഡന്റിന്റെ അഭ്യര്‍ഥന നിരസിച്ചതെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി വിക്രമെസിംഗെയും പ്രസിഡന്റ് സിരിസേനയും തമ്മില്‍ അകല്‍ച്ചയിലാണെന്നതും പൊലിസ് മേധാവിക്കു ഗുണം ചെയ്യുമെന്നു കരുതുന്നു.
നേരത്തെ രാജ്യത്തെ പൗരന്മാരില്‍ ചിലര്‍ വിദേശത്തു പ്രവര്‍ത്തിക്കുന്ന ഐ.എസ് സംഘടനയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത് തനിക്കറിയാമെങ്കിലും ഭരണഘടന പ്രകാരം അതില്‍ കുറ്റമില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

പാക് ക്രിക്കറ്റ് ടീമിന്റെ
ശ്രീലങ്കന്‍ പര്യടനം മാറ്റിവച്ചു

പാകിസ്താന്റെ അണ്ടര്‍-19 ക്രിക്കറ്റ് ടീമിന്റെ പര്യടനം മാറ്റിവയ്ക്കാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടതായി ദേശീയ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. മൂന്നു ഏകദിന മല്‍സരങ്ങള്‍ക്കും രണ്ടു ചതുര്‍ദിന മല്‍സരങ്ങള്‍ക്കുമായി റുഹൈല്‍ നാസറിന്റെ നേതൃത്വത്തിലുള്ള പാക് ടീം ഈമാസം 30ന് ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു.

ആക്രമണവിവരം ഇന്ത്യ അറിഞ്ഞത്
സംഭാഷണം ചോര്‍ത്തി

ശ്രീലങ്കയില്‍ ഭീകരവാദികള്‍ ആക്രമണം നടത്താന്‍ പോകുന്ന കാര്യം ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം മനസിലാക്കിയത് അവരുടെ സംഭാഷണം ചോര്‍ത്തിയതു വഴിയെന്ന വിവരം പുറത്തുവന്നു. പതിവു മാര്‍ഗങ്ങളിലൂടെ ഇന്റലിജന്‍സ് വിഭാഗം രഹസ്യസംഭാഷണങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കൊളംബോയിലെ ഏതെല്ലാം സ്ഥലങ്ങളില്‍ സ്‌ഫോടനം നടക്കാന്‍പോവുന്നു എന്നു വ്യക്തമായത്.
ഐ.എസുമായി ബന്ധമുള്ള സായുധസംഘടനയായ നാഷനല്‍ തൗഹീദ് ജമാഅത്തിന്റെ സംഭാഷണമാണ് ചോര്‍ത്തിയതെന്ന് ന്യൂഡല്‍ഹിയിലെ സംഘര്‍ഷനിയന്ത്രണ സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അജയ് സാഹ്‌നി പറഞ്ഞു.
ഈ വിവരം അപ്പോള്‍ തന്നെ ലങ്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇന്ത്യ കൈമാറിയെങ്കിലും അവര്‍ സ്‌ഫോടനം തടയാന്‍ നടപടിയെടുത്തില്ല.
അതിനിടെ ഒരു ചാവേര്‍ ബോംബിന്റെ ഭാര്യക്കും മകള്‍ക്കും രാജ്യത്ത് നടത്തുന്ന റെയ്ഡിനിടെയുണ്ടായ വെടിവയ്പില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ഭീകരരുടെ നേതാവായ മുഹ്മ്ദ് ഹാശിം എന്ന മുഹമ്മദ് സഹ്‌റാനുമായി ബന്ധമുള്ളവരെ പിടികൂടാന്‍ അന്‍പാര ജില്ലയിലെ സെയ്ന്തമരുതുവിലെ വീട്ടില്‍ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഇവര്‍ക്കു പരിക്കേറ്റത്. സഹാറാന്റെ സഹോദരിയാണ് ഇവരെ തിരിച്ചറിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago
No Image

നവീന്റെ കുടുംബത്തോട് മാപ്പു ചോദിച്ച് കണ്ണൂര്‍ കലക്ടര്‍; കത്ത് കൈമാറി

Kerala
  •  2 months ago
No Image

'ഇന്ത്യയും പാകിസ്താനും ഭൂതകാലത്തെ കുഴിച്ചു മൂടണം, നല്ല അയല്‍ക്കാരായി കഴിയണം' നവാസ് ശരീഫ് 

International
  •  2 months ago
No Image

പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ബി.ജെ.പിയിലും ഭിന്നത; സുരേന്ദ്രന്‍ വേണമെന്ന് ഒരു വിഭാഗം, ശോഭാ സുരേന്ദ്രനായും കൃഷ്ണകുമാറിനായും ആവശ്യം

Kerala
  •  2 months ago