ബി.സി.സി.ഐക്ക് നന്ദി പറഞ്ഞ് രഹാനെ
ന്യൂഡല്‍ഹി: കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അനുമതി നല്‍കിയ ബി.സി.സി.ഐക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ അജിങ്ക്യാ രഹാനെ. ഏറെ നാളായി ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന താരം ബാറ്റിങ് മെച്ചപ്പെടുത്താമെന്ന ഉദ്ദേശ്യത്തോടെയാണ് കൗണ്ടിയിലേക്ക് പോവുന്നത്. ഇംഗ്ലീഷ് കൗ@ണ്ടി ക്രിക്കറ്റ് ടീമായ ഹാംപ്ഷയറിലായിരിക്കും രഹാനെ കളിക്കുക. ഹാംപ്ഷയറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രഹാനെ. അടുത്ത മാസം തുടങ്ങുന്ന മത്സരങ്ങളില്‍ രഹാനെ ഹാംപ്ഷയറിനുവേ@ണ്ടി കളിക്കും. ഹാംപ്ഷയറില്‍ കളിച്ചിരുന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എയ്ദന്‍ മാര്‍ക്രത്തിന്റെ ഒഴിവിലേക്കാണ് രഹാനെ എത്തുന്നത്. രഹാനെ 56 ടെസ്റ്റ് മത്സരങ്ങളും 90 ഏകദിന മത്സരങ്ങളും ഇന്ത്യക്കായി കളിച്ചിട്ടു@ണ്ട്. എന്നാല്‍, സമീപകാലത്ത് മികവിലേക്കുയരാത്ത താരത്തെ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിട്ടില്ല. അന്താരാഷ്ട്ര തലത്തില്‍ മികവുകാട്ടിയ താരത്തിന് തങ്ങള്‍ക്ക് വേ@ണ്ടിയും മികച്ച കളി കാഴ്ചവയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രഹാനെ നേരത്തെ തന്നെ തങ്ങളോട് താല്‍പര്യം അറിയിച്ചിരുന്നു- ഹാംപ്ഷയറിന്റെ ഡയരക്ടര്‍ വ്യക്തമാക്കി. കൗണ്ടിയില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."