HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് നിവേദനം നല്കി
backup
July 21 2016 | 19:07 PM
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനു മാന്യമായ വില കാലതാമസമില്ലാതെ നല്‍കിയും ഭൂവുടമകളുമായി റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടു ബന്ധപ്പെട്ട് ആകര്‍ഷകമായ പുനരധിവാസ പാക്കേജ് ഉറപ്പുനല്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് ഷെവ. സി.ഇ ചാക്കുണ്ണിയും ജനറല്‍ സെക്രട്ടറി അഡ്വ എം.കെ അയ്യപ്പനും മുഖ്യമന്ത്രിക്കു നിവേദനം നല്കി.
വിമാനത്താവള വികസനത്തെ സംബന്ധിച്ചു മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേഷ് ഭാസ്കരനുമായും മലബാര്‍ ഡവലപ്മെന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ വിശദമായി ചര്‍ച്ച നടത്തി. വിപുലമായ യോഗത്തിനു ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നു നിവേദന സംഘത്തിന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."