HOME
DETAILS
MAL
മുഖ്യമന്ത്രി ഇല്ലാതിരുന്നപ്പോള്‍ വ്യാജ ഒപ്പിട്ട് ഫയല്‍ പാസാക്കി; ആരോപണവുമായി ബി.ജെ.പി
backup
September 04 2020 | 03:09 AM
തിരുവനന്തപുരം: മുഖ്യമന്ത്രി ഇല്ലാതിരുന്നപ്പോള്‍ വ്യാജ ഒപ്പിട്ട് ഫയല്‍ പാസാക്കിയെന്ന ആരോപണവുമായി ബി.ജെ.പി. 2018 സെപ്റ്റംബര്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി അമേരിക്കയില്‍ പോയി. സെപ്റ്റംബര്‍ 23നാണ് മുഖ്യമന്ത്രി തിരിച്ചു വരുന്നത്. എന്നാല്‍ സെപ്റ്റംബര്‍ ഒന്‍പതിന് മലയാള ഭാഷാ വാരാഘോഷവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടിട്ടുണ്ടെന്ന് വിവരാവകാശം വഴി ലഭിച്ച രേഖയില്‍നിന്ന് വ്യക്തമാകുന്നതായി ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സെപ്റ്റംബര്‍ മൂന്നിനാണ് ഈ ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തുന്നത്. ഒന്‍പതിന് മുഖ്യമന്ത്രി ഒപ്പിട്ടശേഷം 13ന് തിരിച്ചു പോയി. ഡിജിറ്റല്‍ ഒപ്പല്ല ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."