അതീവഗൗരവമുള്ള വിഷയം: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുഖ്യമന്ത്രിയുടെ പേരില്‍ ഉയര്‍ന്നുവന്ന വ്യാജഒപ്പു വിവാദം അതീവഗൗരവമുള്ള വിഷയമാണെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഫയലുകളിലെ ഒപ്പ് പരമപ്രധാനമായ കാര്യമാണ്. മുഖ്യമന്ത്രി പുറത്തുപോവുന്ന സമയത്ത് പകരം മറ്റൊരാള്‍ക്ക് ചാര്‍ജ് നല്‍കണമെന്നാണ് കീഴ്‌വഴക്കം. മുഖ്യമന്ത്രിക്കുവേണ്ടി ഒപ്പിടാമെങ്കിലും മുഖ്യമന്ത്രിയുടെ ഒപ്പ് ഇടാന്‍ പാടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലഹരി ഇടപാട് കേസില്‍ ബിനീഷ് കോടിയേരിക്കു പങ്കുണ്ടന്ന ആരോപണങ്ങളാണിപ്പോള്‍ ഉയര്‍ന്നുവരുന്നത്. ഇതില്‍ ഗൗരവമായ അന്വേഷണം നടത്തണം. സംസ്ഥാനത്തേക്ക് മയക്കുമരുന്നു വരുന്ന റൂട്ട് സ്വര്‍ണക്കടത്ത് റൂട്ടിന്റെ ഉപറൂട്ടാണോ എന്നത് അറിയേണ്ട വിഷയമാണ്. സ്വര്‍ണക്കടത്തും മയക്കുമരുന്നു കേസും പരസ്പര പൂരകമായാണ് പോവുന്നത്. അതുകൊണ്ട് കേന്ദ്ര ഏജന്‍സികള്‍ കൂടി ഈ വിഷയം അന്വേഷിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസ് കെ. മാണി ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗം തന്നെയാണെന്നും രാഷ്ട്രീയ ചര്‍ച്ചകള്‍ യു.ഡി.എഫ് യോഗത്തിനുശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."