ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം: രാഹുല്‍ഗാന്ധി
കൊച്ചി: ദുരന്തവേളകളില്‍ ഉപാധികളില്ലാത്ത വിദേശസഹായം സ്വീകരിക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എറണാകുളം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം. ഇപ്പോള്‍ നല്കിയ സഹായം അപര്യാപ്തമാണ്. കേരളത്തിന് അര്‍ഹതപ്പെട്ട സഹായം കേന്ദ്രം നല്‍കിയിട്ടില്ല.
ദുരിതബാധിതര്‍ വലിയ വേദനയിലാണ്. ക്യാംപുകളില്‍ ഒരുപാട് ആളുകളെ കണ്ടു. ജനങ്ങള്‍ ആശങ്കയിലാണ്. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമോയെന്ന ആശങ്കയുണ്ട്്. കേരള മുഖ്യമന്ത്രിയോട് ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്.
പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ദുരന്തത്തെ അങ്ങേയറ്റം മനസ്സാന്നിധ്യത്തോടെയാണ് കേരളം നേരിട്ടത്. അതില്‍ കേരളത്തിലെ ജനങ്ങളെ അഭിനന്ദിക്കുന്നു. ഒപ്പം ഞാനും അഭിമാനിക്കുന്നു. ദുരിതാശ്വാസരംഗത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കൂടിയാണ് കേരളത്തിലെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്.
കൂടുതല്‍ സഹായം ജനങ്ങളിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി, മുകുള്‍ വാസ്നിക് എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."