കുട്ടികളെ തട്ടിക്കൊണ്ടുപോയി വളര്‍ത്തിയ യുവതിക്ക് വധശിക്ഷ
റിയാദ്: ഇരുപതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുട്ടികളെ തട്ടികൊണ്ടുപോയി വളര്‍ത്തിയ കേസിലെ മുഖ്യ പ്രതിയായ യുവതിക്ക് കിഴക്കന്‍ പ്രവിശ്യ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.
1993ല്‍ ഖത്വീഫിലെ ആശുപത്രിയില്‍ നിന്ന് ഒരു കുട്ടിയേയും പിന്നീട് മറ്റു രണ്ടു കുട്ടികളെയും തന്ത്രപൂര്‍വം തട്ടിയെടുത്ത് രക്ഷപ്പെട്ട യുവതി, തട്ടിയെടുത്ത ആണ്‍കുട്ടികളെ സ്വന്തം മക്കളെ പോലെ വളര്‍ത്തുകയായിരുന്നു.
ഇവര്‍ക്ക് പ്രായ പൂര്‍ത്തിയായപ്പോള്‍ ദേശീയ കാര്‍ഡിനായി ശ്രമം നടത്തിയപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കുട്ടികളെ കാണാതായ കേസിലേക്ക് വഴി തുറന്നത്.
അന്വേഷണത്തില്‍ സ്ത്രീയുടെ വീട്ടിലുള്ളനാലു കുട്ടികളില്‍ ഒരു ആണ് കുട്ടിയും പെണ് കുട്ടിയും മാത്രമാണു സ്ത്രീയുടെ യഥാര്‍ത്ഥ സന്തതികളെന്നും മറ്റുള്ളവരെ 27 വര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുപോന്നതാണെന്നും വ്യക്തമാകുകയായിരുന്നു.
തുടര്‍ന്ന് ഡി.എന്‍.എ പരിശോധന നടത്തുകയും കുട്ടികളുടെ മാതാവ് അവരല്ലെന്ന് വ്യക്തമാകുകയും ചെയ്തതോടെ സംഭവങ്ങളുടെ ചുരുളഴിയുകയായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തി യഥാര്‍ത്ഥ കുടുംബത്തിന് കുട്ടിയെ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."