ട്രെയിനില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്നത് ടോയ്ലറ്റിനടുത്ത്; പരാതികള്‍ ഉയര്‍ന്നിട്ടും നടപടിയില്ല
നാദാപുരം: പരാതികള്‍ ഏറെ ഉയര്‍ന്നിട്ടും റെയില്‍വേയില്‍ എല്ലാം പഴയപടി. യാത്രക്കാര്‍ക്ക് നല്‍കാനുള്ള ഭക്ഷണ സാധനങ്ങള്‍ പല ട്രെയിനുകളിലും ഇപ്പോഴും സൂക്ഷിക്കുന്നത് ടോയ്ലറ്റിനോട് ചേര്‍ന്നു തന്നെ. ടോയ്ലറ്റിലേക്കുള്ള വാതിലുകള്‍ അടച്ചിട്ടാണ് പുറത്ത് ചായയും കുപ്പിവെള്ളവും മറ്റും സൂക്ഷിച്ചിരിക്കുന്നത്. മംഗളൂരൂവില്‍ നിന്നു എഗ്മോറിലേക്ക് പോകുന്ന എക്സ്പ്രസ് ട്രെയിനിലെ എസ് ടു കോച്ചിലെ ബാത്ത് റൂമിന് സമീപം യാത്രക്കാര്‍ക്ക് വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും സൂക്ഷിച്ചിരിക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്. ടോയ്ലറ്റില് കയറിയിറങ്ങുന്ന യാത്രക്കാര്‍ കടന്നുപോകുന്ന വഴിയില്‍ തന്നെയാണ് ചായയുടെയും കാപ്പിയുടെയും പാത്രങ്ങള്‍ വച്ചിരിക്കുന്നത്. ഈ ചായയാണ് വിതരണത്തിനായി കംപാര്ട്ട്മെന്റുകളിലൂടെ കൊണ്ടു വരുന്നതും. പാന്‍ട്രി കാബിനില്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമുണ്ടായിരിക്കെയാണ് ജീവനക്കാരുടെ ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."