നാദാപുരത്ത് വിവിധ പാര്‍ട്ടി ഓഫിസുകള്‍ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നാദാപുരം : പാര്‍ട്ടി ഓഫിസുകള്‍ക്കും ബസ് വെയിറ്റിംഗ് ഷെഡിനും നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തൂണേരി വെള്ളൂരിലെ ചീക്കിലോട്ട് താഴെ കുനി വിശ്വജിത്ത്, പൈക്കിലാട്ട് ഷാജി , മുടവന്തേരിയിലെ മൂലന്തേരി സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ ഷാജി അസ്‌ലം വധക്കേസില്‍ പ്രതിയാണ്. മറ്റു രണ്ടു പേരും വിവിധ രാഷ്ടീയ കേസുകളിലെ പ്രതികളാണ്.
ഇരിങ്ങണ്ണൂരില്‍ മുസ്‌ലിം ലീഗിന്റെയും ജനതാ ദളിന്റെയും ഓഫീസുകള്‍ക്കും , തൂണേരി കോണ്‍ഗ്രസ് ഓഫിസിനും, എടച്ചേരി ചെക്ക് മുക്കിലെ ഡി.വൈ.എഫ്.ഐ യുടെ ബസ് വെയിറ്റിംഗ് ഷെഡിനും നേരെ ആക്രമണം നടത്തിയത് ഇവരാണെന്ന് പൊലിസ് അന്വേഷണത്തില്‍ ബോധ്യമായി.
നാദാപുരം സി ഐ എന്‍. സുനില്‍ കുമാറാണ് ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആക്രമണം ഉണ്ടായ ഇരിങ്ങണ്ണൂര്‍ ടൗണിലെ കെട്ടിടത്തിലുള്ള സി.സി.ടി.വി യില്‍ ആക്രമികള്‍ സഞ്ചരിച്ച വണ്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."