വഴിനടക്കാനാകാതെ മുപ്പതു കുടുംബങ്ങള്‍; റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തം
കല്ലമ്പലം: മുദാക്കല്‍ പഞ്ചായത്തിലെ തകര്‍ന്നു കിടക്കുന്ന ഉള്ളാട്ട് റോഡ് നവീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഗതാഗതത്തിനുള്ള പ്രധാന പാതയാണ് തകര്‍ന്ന് കാല്‍നടയാത്രപോലും ദുഷ്‌കരമായ രീതിയിലുള്ളത്. ഇരുവശത്തും കാടും പടര്‍പ്പും കയറിയ റോഡില്‍ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. സ്‌കൂള്‍ കുട്ടികളടക്കം നിത്യേന നൂറുകണക്കാനാളുകളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഇഴജന്തുക്കളെ ഭയന്ന് രാത്രികാലങ്ങളില്‍ നാട്ടുകാര്‍ ഇതുവഴിയുള്ള യാത്ര പരമാവധി ഒഴിവാക്കിയിരിക്കുകയാണ്.
അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പാതയില്‍ വെള്ളം കയറി പലയിടത്തും ഇടിഞ്ഞു റോഡ് താറുമാറായിക്കിടക്കുകയാണ്. മാലിന്യമുള്ളതു കാരണം രോഗഭീതിയിലാണ് ജനം. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കാനൊരുങ്ങുകയാണു പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."