HOME
DETAILS
MAL
ഏഴു വയസുകാരിക്ക് സൂര്യാതപമേറ്റു
backup
April 28 2019 | 06:04 AM
കാസര്‍കോട്: സൂര്യാതപമേറ്റ ഏഴുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഷിറിയയിലെ ഇബ്രാഹിമിന്റെ മകള്‍ ആഇശത്ത് ഷാഹിന(ഏഴ്)യെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
മറ്റു കുട്ടികള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് സൂര്യാതപമേറ്റ് പൊള്ളലേല്‍ക്കുകയായിരുന്നു. കുട്ടിയുടെ പുറംഭാഗത്താണ് പൊള്ളലേറ്റത്.
അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."